image

3 July 2024 12:22 PM GMT

Industries

വായ്പാ വികസനത്തില്‍ മുന്നില്‍ ഫെഡറല്‍ ബാങ്ക്

MyFin Desk

Federal Bank leads in loan development
X

Summary

  • കേരള ആസ്ഥാനമായുള്ള വായ്പാ ദാതാക്കളില്‍ മൊത്ത വായ്പാ വിപുലീകരണത്തിന് നേതൃത്വം നല്‍കി, ഫെഡറല്‍ ബാങ്ക്
  • സിഎസ്ബി ബാങ്ക് ഏറ്റവും ഉയര്‍ന്ന നിക്ഷേപ വളര്‍ച്ച കാണിച്ചു
  • ജൂണ്‍ അവസാനത്തോടെ മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോ 20% വര്‍ധിച്ച് 2.24 ലക്ഷം കോടി രൂപയായി


കേരളം ആസ്ഥാനമായുള്ള വായ്പാ ദാതാക്കളില്‍ മൊത്ത വായ്പാ വിപുലീകരണത്തിന് നേതൃത്വം നല്‍കി, ഫെഡറല്‍ ബാങ്ക്. അതേസമയം സിഎസ്ബി ബാങ്ക് അവരുടെ ത്രൈമാസ ബിസിനസ്സ് നമ്പറുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപ വളര്‍ച്ച കാണിച്ചു.

ജൂണ്‍ അവസാനത്തോടെ മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോ 20% വര്‍ധിച്ച് 2.24 ലക്ഷം കോടി രൂപയായി ഫെഡറല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. ഫെയര്‍ഫാക്സിന്റെ പിന്തുണയുള്ള സിഎസ്ബി ബാങ്ക് മൊത്ത വായ്പയില്‍ 17.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 25099 കോടി രൂപയായപ്പോള്‍ സൗത്ത് ഇന്ത്യ ബാങ്കിന്റെ ലോണ്‍ പോര്‍ട്ട്ഫോളിയോ 11.4 ശതമാനം ഉയര്‍ന്ന് 82510 കോടി രൂപയായി.

സിറ്റി യൂണിയന്‍ ബാങ്കും ധനലക്ഷ്മി ബാങ്കും അവരുടെ ആദ്യ പാദ ബിസിനസ് കണക്കുകള്‍ പുറത്തു വിട്ടില്ല. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.

നിക്ഷേപ ശേഖരണത്തില്‍, സിഎസ്ബി ബാങ്ക് ഏറ്റവും ഉയര്‍ന്ന 22.4% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 29,920 കോടി രൂപയായി. കടുത്ത മത്സരാധിഷ്ഠിത വിപണിയില്‍ ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപ ശേഖരം 19.6 ശതമാനം ഉയര്‍ന്ന് 2.66 ലക്ഷം കോടി രൂപയിലെത്തി.