image

19 Aug 2023 11:07 AM GMT

Industries

നെല്‍കൃഷി കൂടുതല്‍ ഇടങ്ങളിലേക്കെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍

MyFin Desk

Rice cultivation
X

Summary

  • ഉയര്‍ന്ന വിലയും മഴയും നെല്‍കൃഷി വര്‍ധിപ്പിച്ചു
  • ഓഗസ്റ്റ് മാസത്തിലെ വരള്‍ച്ച കൃഷിക്ക് ഭീഷണി


രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം കൂടുതല്‍ സ്ഥലത്ത് നെല്‍കൃഷി നടത്തുന്നതായി കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ വര്‍ഷം 36.1 ദശലക്ഷം ഹെക്ടറിലാണ് (89.2 ദശലക്ഷം ഏക്കര്‍) നെല്‍കൃഷി ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച 4.3 ശതമാനം വര്‍ധിച്ചു. ജൂലൈയിലെ നല്ല മഴയും ഉയര്‍ന്ന വിലയും കൃഷി കൂടുതല്‍ ഹെക്ടറുകളിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചതായി കണക്കുകള്‍ വിശദീകരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. നെല്‍കൃഷിയിലുണ്ടാകുന്ന വര്‍ധന ധാന്യത്തിന്റെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാനാകും. ഇപ്പോള്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതുപോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പകുതിയോളം കൃഷിയും മണ്‍സൂണിനെ ആശ്രയിച്ചാണുള്ളത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍, ഇന്ത്യയിലെ മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ അഞ്ച് ശതമാനം കൂടുതലായിരുന്നു. ജൂണില്‍ സാധാരണയില്‍ നിന്ന് 10% കുറഞ്ഞു, എന്നാല്‍ ജൂലൈയില്‍ ശരാശരി 13% ആയി ഉയര്‍ന്നു.

മണ്‍സൂണ്‍ സാധാരണയേക്കാള്‍ ഏകദേശം ഒരാഴ്ച മുമ്പ് രാജ്യം മുഴുവന്‍ വ്യാപിച്ചുവെങ്കിലും ജൂണിലെ കുറഞ്ഞ മഴ, പ്രത്യേകിച്ച് ചില തെക്കന്‍, കിഴക്കന്‍, മധ്യ സംസ്ഥാനങ്ങളില്‍, വേനല്‍ക്കാല വിളകള്‍ നടുന്നതിനെ തടഞ്ഞു.

ഓഗസ്റ്റിലെ ആദ്യ 17 ദിവസങ്ങളില്‍ മണ്‍സൂണ്‍ ശരാശരിയേക്കാള്‍ 40% കുറവാണ്. ഇത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട ഓഗസ്റ്റിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നു.

കര്‍ഷകര്‍ 18.6 ദശലക്ഷം ഹെക്ടറില്‍ സോയാബീന്‍ ഉള്‍പ്പെടെയുള്ള എണ്ണക്കുരുക്കള്‍ നട്ടുപിടിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് 18.9 ദശലക്ഷം ഹെക്ടറായിരുന്നു. ചോളക്കൃഷിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന 7.9 ദശലക്ഷം ഹെക്ടറില്‍ നിന്ന് 8.1 ദശലക്ഷം ഹെക്ടറിലേക്കാണ് കൃഷി വര്‍ധിച്ചിരിക്കുന്നത്.