7 Feb 2024 9:28 AM GMT
Summary
- വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ലഭ്യമാക്കാനും ഇടപാടുകളില്‍ കൃത്യത ഉറപ്പാക്കാനും ഫ്‌ളൈവെയര്‍ സഹായിക്കും.
- റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒത്തുപോകുന്നതാണ്.
- ഇടപാടുകളില്‍ സുതാര്യത വര്‍ധിപ്പിക്കാനും ഈ സഹകരണം സഹായിക്കുമെന്നും ബാങ്ക് അഭിപ്രായപ്പെടുന്നത്.
അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ സുഗമമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഫ്‌ളൈവെയര്‍ കോര്‍പറേഷനും സംയുക്തമായ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുള്ള പേയ്‌മെന്റുകള്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുകയാണ് ലക്ഷ്യം.
എസ്ബിഐയുടെ പ്ലാറ്റ്‌ഫോമിലേക്ക് നേരിട്ട് സംയോജിപ്പിച്ച ഫ്‌ളൈവയറിന്റെ സാങ്കേതികവിദ്യയിലൂടെ അന്താരാഷ്ട്ര വിദ്യാഭ്യാസ പേയ്‌മെന്റുകള്‍ ഇന്ത്യന്‍ രൂപയില്‍ അനായാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ലഭ്യമാക്കാനും ഇടപാടുകളില്‍ കൃത്യത ഉറപ്പാക്കാനും ഫ്‌ളൈവെയര്‍ സഹായിക്കും. ഇത് റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒത്തുപോകുന്നതാണ്. ഇടപാടുകളില്‍ സുതാര്യത വര്‍ധിപ്പിക്കാനും ഈ സഹകരണം സഹായിക്കുമെന്നും ബാങ്ക് അഭിപ്രായപ്പെടുന്നത്.
2024 ഓടെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ സാഹചര്യത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട് ആ സാഹചര്യത്തില്‍ ഈ സഹകരണം ഏറെ പ്രയോജനകരമായി തീരുമെന്നാണ് ഫ്‌ളൈവെയര്‍ ഗ്ലോബല്‍ പേയ്‌മെന്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹിത് കിന്‍സാല്‍ അഭിപ്രായപ്പെട്ടു.