image

5 Jan 2024 8:10 AM GMT

Education

ന്യൂട്ടൺ സ്കൂൾ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഐക്ക് അപേക്ഷ ക്ഷണിക്കുന്നു

MyFin Desk

newton school invites applications for computer science and ai
X

Summary

  • റിഷിഹുഡ് യൂണിവേഴ്‌സിറ്റിയിൽ 6 മാസത്തെ ഗ്യാരന്റീഡ് ഇന്റേൺഷിപ്പ്
  • 100% സ്‌കോളർഷിപ്പ്, പെൺകുട്ടികൾക്ക് അധിക സ്‌കോളർഷിപ്പ്
  • സിംഗപ്പൂർ, സിലിക്കൺ വാലി എന്നിവടങ്ങളിലേക്ക് യാത്രകൾ


ന്യൂട്ടൺ സ്കൂൾ ഓഫ് ടെക്‌നോളജി (Newton School of Technology), റിഷിഹുഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്, 2024-ലെ ബാച്ചിനായി കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ബി.ടെക് പ്രോഗ്രാമിന് ആദ്യ റൗണ്ട് അഡ്മിഷൻ ആരംഭിക്കുന്നു.

ഈ പ്രോഗ്രാം തിയറിറ്റിക്കൽ അറിവും പ്രായോഗിക കഴിവുകളും ഒന്നിപ്പിച്ച് ആഗോള നിലവാരത്തിലുള്ള ടെക് വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുമെന്നു ന്യൂട്ടൺ സ്‌കൂൾ സഹസ്ഥാപകൻ സിദ്ധാർത്ഥ് മഹേശ്വരി പറഞ്ഞു.

കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ബാച്ചിലർ ഓഫ് ടെക്നോളജി ഓൺ-കാമ്പസ് പ്രോഗ്രാമിന്റെഉദ്ഘാടന കൂട്ടായ്മയുടെ വിജയത്തെ തുടർന്ന്, ന്യൂട്ടൺ സ്കൂൾ ഓഫ് ടെക്നോളജി, ഋഷിഹുഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്, 2024 ബാച്ചിനായുള്ള ഓൺലൈൻ എൻട്രൻസ് പരീക്ഷയായ NSAT (ന്യൂട്ടൺ സ്കൊളാസ്റ്റിക് ആപ്റ്റിട്യൂഡ് ടെസ്റ്റ്) യുടെ അപേക്ഷകൾ സ്വീകരിക്കുന്നത്.

2022, 2023, 2024 ൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷകളിൽ 50% ൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഇവിടെ അപേക്ഷിക്കാം.

2000-ലധികം നിയമന പങ്കാളികൾ ഉള്ളതിനാൽ, ഉയർന്ന തലത്തിലുള്ള കമ്പനികളുമായി പ്രായോഗിക അനുഭവം നേടുന്നതിന് പ്ലെയ്‌സ്‌മെന്റ് സഹായവും ആറ് മാസത്തെ വ്യവസായ പ്രസക്തമായ ഇന്റേൺഷിപ്പുകളും വിദ്യാർത്ഥികൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകൾ:

  • റിഷിഹുഡ് യൂണിവേഴ്‌സിറ്റിയിൽ 6 മാസത്തെ ഗ്യാരന്റീഡ് ഇന്റേൺഷിപ്പ് + സ്റ്റൈപ്പൻഡ്.
  • 5-40 ലക്ഷം രൂപ പ്ലേസ്‌മെന്റ് പാക്കേജ്
  • 1800+ ഹൈറിംഗ് പങ്കാളികൾ
  • യങ് വുമൺ സ്‌കോളർഷിപ്പ്
  • പഠനത്തിന് സ്വകാര്യ മാക്ബുക്ക്.
  • 100% സ്‌കോളർഷിപ്പ്, പെൺകുട്ടികൾക്ക് അധിക സ്‌കോളർഷിപ്പ്.
  • എംഐടി, ഗൂഗിൾ, ആമസോൺ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരിൽ നിന്നും പഠനം.
  • സിംഗപ്പൂർ, സിലിക്കൺ വാലി എന്നിവടങ്ങളിലേക്ക് യാത്രകൾ.
  • അന്താരാഷ്ട്ര പഠന യാത്രകൾ
  • ഫണ്ടഡ് കോൺഫറൻസുകൾ

ആദ്യ ഇൻടേക്ക് റൗണ്ടിലൂടെ പ്രവേശനത്തിനായി അപേക്ഷിക്കാം.