image

14 Jan 2022 3:06 AM GMT

Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക്

MyFin Desk

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക്
X

Summary

വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി മറ്റേതെങ്കിലും കോളേജിലേക്ക് മാറണമെങ്കില്‍ ബി ബി എ ബിരുദത്തോടെ മൂന്ന് വര്‍ഷത്തിന് ശേഷം ഉപേക്ഷിക്കാനുള്ള അവസരവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നു.


ഇന്ത്യയുടെ ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ ഹരിയാനയിലെ റോഹ്തക്കില്‍ സ്ഥിതി ചെയ്യുന്ന ബിസിനസ് സ്‌കൂളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക് ( ഐ ഐ എം റോഹ്തക്).

പതിനൊന്നാം പഞ്ചവത്സര പദ്ധതി പ്രകാരം പ്രഖ്യാപിച്ച ആറ് പുതിയ ഐ ഐ എമ്മുകളില്‍ ഒന്നായി 2010ലാണ് ഐ ഐ എം റോഹ്തക് സ്ഥാപിതമായത്. ഇത് പ്രധാനമായും നാല് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നു, ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ്, മാനേജ്മെന്റിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാം, എക്സിക്യൂട്ടീവുകള്‍ക്കുള്ള എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം, മാനേജ്മെന്റിലെ ഡോക്ടറല്‍ പ്രോഗ്രാം എന്നിവ.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് 2018 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ വിഷയങ്ങള്‍ പ്രായോഗിക പരിജ്ഞാനത്തോടെ പഠിപ്പിച്ച് വിദ്യാര്‍ത്ഥിയെ മികച്ച മാനേജര്‍ ആക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി മറ്റേതെങ്കിലും കോളേജിലേക്ക് മാറണമെങ്കില്‍ ബി ബി എ ബിരുദത്തോടെ മൂന്ന് വര്‍ഷത്തിന് ശേഷം ഉപേക്ഷിക്കാനുള്ള അവസരവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നു.

2009 നവംബര്‍ 16 ന് ഐ ഐ എം റോഹ്തക്കിന് അടിത്തറയിട്ടു. അങ്ങനെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഐ ഐ എമ്മും ദേശീയ തലസ്ഥാന മേഖലയിലെ ഏക ഐ ഐ എമ്മും ആയി. ഐ ഐ എം കോഴിക്കോട്ടെ അക്കാഡമിക് അഡ്മിനിസ്ട്രേഷന്‍ ഡീന്‍ ആയിരുന്ന പി. രമേശന്‍ ഐ ഐ എം റോഹ്തക്കിന്റെ ആദ്യ ഡയറക്ടറായി നിയമിതനായി. ടാറ്റ മോട്ടോഴ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ രവികാന്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നു. റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു, 2010 ജൂണില്‍ ആദ്യ ബാച്ച് 50 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ചു. പ്രൊഫ ധീരജ് ശര്‍മ്മ 2017 ല്‍ ഡയറക്ടറായി നിയമിതനായി. 2017 മുതല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 300-ല്‍ നിന്ന് 2021-ല്‍ ഏകദേശം 1500 ആയി ഉയര്‍ന്നു. ഹരിയാന സര്‍ക്കാര്‍ സ്ഥിരം കാമ്പസിനായി 200 ഏക്കര്‍ സ്ഥലം നല്‍കി. മുഴുവന്‍ കാമ്പസും 2017-2019 കാലയളവില്‍ പൂര്‍ത്തിയായി.