16 Jan 2024 11:20 AM GMT
Summary
- 2009-ൽ കുബേർ നടരാജനും ജയലക്ഷ്മി കുബേറും ചേർന്ന് സ്ഥാപിച്ചതാണ് ഇൻഫോബെൽസ്
- ചിട്ടി, അമ്മു, പപ്പു എന്നീ കഥാപാത്രങ്ങൾ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു
- ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും
ഇ-ലേണിംഗ് സ്ഥാപനമായ ഇൻഫോബെൽസ് കുട്ടികൾക്കായി വിവിധ ഭാഷകളിലുള്ള തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ നഴ്സറി പാട്ടുകളുടെ ആനിമേറ്റഡ് സംഗീത ആൽബം അവതരിപ്പിക്കുന്നു. ചിട്ടി, അമ്മു, അവളുടെ വളർത്തുനായ പപ്പു എന്നീ കഥാപാത്രങ്ങൾ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നത് ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ ചിത്രീകരിക്കുന്ന രസകരമായ ആനിമേറ്റഡ് വീഡിയോകളിലൂടെയാണ്. ഇത് കുട്ടികളിക്ക് വിനോദത്തിലൂടെ അറിവ് നൽകുകയും, ചെറിയ കാര്യങ്ങൾ സ്വയം ചെയ്യാൻ അവരെ പഠിപ്പിക്കുകയും കൂടാതെ സഹൂകിക സംസ്കാരങ്ങൾ, പ്രതിബന്ധത എന്നിവയെ കുറിച്ച് ബോധ്യമുള്ളവർ ആകുകയും ചെയുന്നു.
2009-ൽ കുബേർ നടരാജനും ജയലക്ഷ്മി കുബേറും ചേർന്ന് സ്ഥാപിച്ച ഇൻഫോബെൽസ് ഇന്ററാക്ടീവ് സൊല്യൂഷൻസ് ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ ഒരു ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ്. ബാംഗ്ലൂരിലെ അതിന്റെ തുടക്കം മുതൽ, അർത്ഥവത്തായതും സാംസ്കാരികമായി സമ്പന്നവുമായ ഉള്ളടക്കത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത യൂട്യൂബിൽ ദശലക്ഷക്കണക്കിന് വരിക്കാരെ നേടാൻ സഹായിച്ചു. ഇത് ഇന്ഫോബെല്സിനെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക വിദ്യാഭ്യാസ ചാനലാക്കി മാറ്റി.
ഇന്ഫോബെൽസ് ന്റെ ബഹുഭാഷാ റൈമുകൾ ചെറിയ കുട്ടികൾക്കും, രക്ഷിതാക്കൾക്കും സന്തോഷത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു. ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും ലഭ്യമായ ഇൻഫോബെലസിന്റെ വിഡിയോകൾക്ക് ദശലക്ഷകണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ഈ ഭാഷാപരമായ വൈവിധ്യം, ഇന്ത്യയിലുടനീളമുള്ള കുട്ടികൾക്ക് സ്വന്തം മാതൃഭാഷയിൽ ഉള്ളടക്കങ്ങൾ ആസ്വദിക്കാനും അറിവ് നേടാനും കഴിയുമെന്ന് ഉറപ്പു നൽകുന്നു.
കുട്ടികൾക്കായുള്ള കണ്ടെന്റുകൾ നിർമ്മിക്കുക എന്നതിലുപരി, കുട്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു ഇൻഫോബെൽസിന്റെ ദർശനം. എഞ്ചിനീയറിംഗ് ബിരുദധാരിയായ കുബേർ നടരാജൻ, കുട്ടികളുടെ യഥാർത്ഥ താൽപ്പര്യങ്ങൾക്കനുസൃതമായി കണ്ടെന്റ് രൂപീകരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഓരോ കണ്ടെന്റും വിദ്യാഭ്യാസപരമായി മാത്രമല്ല, സന്തോഷത്തിന്റെ ഉറവിടം കൂടിയാണെന്ന് ഉറപ്പുവരുത്തി. വിനോദത്തിനപ്പുറം, കുട്ടികളുടെ വളർച്ചയിലും, വ്യക്തി രൂപീകരണങ്ങളിൽ ധാർമ്മിക മൂല്യങ്ങൾ പകുക്കുക, ഇങ്ങനെ ചെറുപ്പത്തിലെ തന്നെ കുട്ടികൾക്ക് വിനോദത്തിലൂടെ ലളിതവും, സമഗ്രവുമായ പഠനാനുഭവം സൃഷ്ടിക്കുക എന്നിങ്ങനെ ദൗത്യം വ്യാപിപ്പിച്ചു. ഈ ധൗത്യത്തെ കുറിച്ച് കുബേർ നടരാജൻ പറയുന്നത് "ഇൻഫോബെൽസ്, കുഞ്ഞു മനസ്സുകളുടെ താൽപ്പര്യങ്ങളെ മനസ്സിലാക്കുകയും അവരുടെ വികാസത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യുക എന്ന വിശാലമായ ലക്ഷ്യവുമായി യോജിക്കുകയും ചെയുന്നു." എന്നാണ്.
ഇൻഫോബെൽസിന്റെ വിജയഗാഥ അവസാനിക്കുന്നില്ല. ബ്രാൻഡ് ലൈസൻസിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം, വിനോദം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലേക്ക് ബ്രാൻഡ് വ്യാപിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ സ്റ്റുഡിയോ പദ്ധതിയിടുന്നു. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ലാൻഡ്‌സ്‌കേപ്പിൽ ഇൻഫോബെൽസ് മുൻനിരയിൽ തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, മൊബൈൽ ആപ്പുകളിലേക്ക് കടക്കുന്നതിലൂടെ അതിന്റെ നൂതനമായ ശ്രേണി തുടരാനും ടീം ലക്ഷ്യമിടുന്നു.