image

22 Sep 2023 11:47 AM GMT

Education

ഐഐഐസിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എക്യുപ്‌മെന്റ് പരിശീലന കേന്ദ്രം ആരംഭിച്ചു

MyFin Desk

ഐഐഐസിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എക്യുപ്‌മെന്റ് പരിശീലന കേന്ദ്രം ആരംഭിച്ചു
X

Summary

  • സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഐഐസി.
  • പുതുതായി ഈ മേഖലയിലേക്ക് വരുന്നവരെ സിമുലേറ്ററും, ഒറിജിനല്‍ യന്ത്ര സമഗ്രകളും ഉപയോഗിച്ച് പരിശീലിപ്പിക്കും.


കൊല്ലം: ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനോടനുബന്ധിച്ച് (ഐഐഐസി) ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൗണ്‍സില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തും. സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഐഐസി. പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍്ത്തിയാക്കുന്ന കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ദേശീയ അംഗീകരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. പുതുതായി ഈ മേഖലയിലേക്ക് വരുന്നവരെ സിമുലേറ്ററും, ഒറിജിനല്‍ യന്ത്ര സമഗ്രകളും ഉപയോഗിച്ച് പരിശീലിപ്പിക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൌണ്‍സില്‍ അംഗീകാരത്തോടെയുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 പരിശീലനം ഒക്ടോബര്‍ മൂന്ന് മുതലാണ് ആരംഭിക്കുന്നത്.

പരിശീലന കേന്ദ്രം തൊഴില്‍- നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത്കുമാര്‍ ഐ എ എസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു .മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറിവും നൈപുണ്യവും ആര്‍ജിക്കുവാന്‍ ആഗ്രഹിക്കുന്ന യുവതയുടെ നാടാണ് കേരളം. ആധുനിക കാലത്തിനനുസരിച്ചു തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ വിജയകരമായി നടപ്പിലാക്കുന്നതില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സല്ലന്‍സും, ഐ ഐ ഐ സി യും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സല്ലന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. വീണ എന്‍ മാധവന്‍ ഐ എ എസ് അധ്യക്ഷയായിരുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ദിമിത്രോവ് കൃഷ്ണന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ എക്വിപ്‌മെന്റ് സ്‌കില്‍ കൌണ്‍സില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ ഐ ഇ എസ് സി യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -8078980000 എന്ന നമ്പറിലോ www.iiic.ac.in എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാം.