16 Nov 2022 10:29 AM GMT
Summary
അടുത്ത വര്‍ഷം മെയ് 7നാണു പരീക്ഷ നടത്തുക. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്തുന്നത്.
ഡെല്‍ഹി: ട്രേഡ്മാര്‍ക്ക് ഏജന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ സംബന്ധിച്ച വിജ്ഞാപനവുമായി ഇന്ത്യന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ ഓഫ് പേറ്റന്റ്, ഡിസൈന്‍സ് ആന്‍ഡ് ട്രേഡ് മാര്‍ക്‌സ് (സിജിപിഡിടിഎം). അടുത്ത വര്‍ഷം മെയ് 7നാണു പരീക്ഷ നടത്തുക.
10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്തുന്നത്. 2023 ജനുവരി മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴി അവരുടെ യോഗ്യത ഓണ്‍ലൈനായി പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ഡിസൈനുകള്‍ തുടങ്ങിയ ഭൗതിക സ്വത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധമായ അപേക്ഷകള്‍ തയാറാക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്നതിന് സഹായം നല്‍കുകയാണ് ഇത്തരം ഏജന്റുമാരുടെ ജോലി.