9 Oct 2024 10:00 AM GMT
Summary
- നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ച 14 ശതമാനം വരെ
- ഏകദേശം 20,000 കോടി രൂപ ഫീസ് ഇനത്തില്‍ വരുമാനം ലഭിച്ച 96 വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്
- മുന്‍നിര നഗരങ്ങളില്‍, മിക്ക സ്‌കൂളുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്; 2025 സാമ്പത്തിക വര്‍ഷം 12 മുതല്‍ 14 ശതമാനം വരെയാണ് വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
എന്‍ റോള്‍മെന്റുകളുടെയും ഫീസ് പരിഷ്‌കരണങ്ങളുടെയും വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ സ്‌കൂളുകളും കോളേജുകളും വരുമാന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനലിറ്റിക്സ് ആന്‍ഡ് ഇന്‍സൈറ്റ്സ് സേവന കമ്പനിയായ ക്രിസില്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നവരാണ് ഭൂരിഭാഗവും. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന് ആവശ്യകത വര്‍ധിച്ചുവരികയാണ്. നിലവാരം ഉയരുന്നതനുസരിച്ച് ഈ മേഖലയില്‍ വരുമാനവും വര്‍ധിക്കുന്നതായി വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2024ല്‍ ഏകദേശം 20,000 കോടി രൂപ ഫീസ് ഇനത്തില്‍ വരുമാനം ലഭിച്ച 96 വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ മുന്‍നിര നഗരങ്ങളില്‍, മിക്ക സ്‌കൂളുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, അവയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം ആവശ്യമാണ്, അതിനാല്‍ തന്നെ അവിടെയുള്ള പഠനത്തിന് ചെലവേറും. മികച്ച വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് ഏറെയും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശക്തമായ പണമൊഴുക്ക് മൂലധനച്ചെലവില്‍ 18-20% വര്‍ധനവിന് കാരണമായെന്ന് ക്രിസില്‍ റേറ്റിംഗിലെ അസോസിയേറ്റ് ഡയറക്ടര്‍ നാഗാര്‍ജുന്‍ അലപര്‍ത്തി വിശദീകരിച്ചു, ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി.