23 March 2024 6:27 AM GMT
Summary
- 2024-25 അധ്യയനവര്‍ഷത്തിലേക്ക് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സൈന്‍ അപ്പ് ചെയ്തു
- വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് ബൈജൂസ്
- വിദ്യാര്‍ത്ഥികളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് മികച്ച അധ്യാപനം
ബൈജൂസ് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്ഥാപനം തിങ്ക് ആന്റ് ലേണ്‍ 292 ട്യൂഷന്‍ സെന്ററുകളില്‍ 30 എണ്ണം പൂട്ടി. കോസ്റ്റ് ഒപ്റ്റിമൈസേഷന്‍ നടപടികളുടെ ഭാഗമായാണ് ബൈജൂസിന്റെ നടപടി. ബൈജൂസിന്റെ പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തില്‍ മിക്ക കേന്ദ്രങ്ങളേയും ലാഭകരമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എഡ്‌ടെക് സ്ഥാപനം അറിയിച്ചു. അധ്യാപകരുടെ അര്‍പ്പണബോധത്തിലും വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിലും വളരെയധികം അഭിമാനിക്കുന്നതായി ബൈജൂസ് അഭിപ്രായപ്പെട്ടു. കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനം കമ്പനിയെ ലാഭത്തിലെത്തിക്കുമെന്നും അറിയിച്ചു.
ബൈജൂസിന്റെ തൊണ്ണൂറു ശതമാനം ട്യൂഷന്‍ സെന്ററുകളും അതായത് 292 ല്‍ 262 എണ്ണവും, ഹൈബ്രിഡ് മോഡലില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വരും വര്‍ഷങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് പ്രവര്‍ത്തനം നടത്താനാണ് പദ്ധതിയിടുന്നത്.