24 Feb 2024 5:19 PM IST
Summary
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാർച്ച് 31
- സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷള്‍ പരിഗണിക്കുന്നതല്ല
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവം’ പദ്ധതി പ്രകാരം 2023-24 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു.
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.
കൂടുതൽ വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ലും ടോൾഫ്രീ നമ്പർ 1800-120-1001 ലും ലഭിക്കും.