7 April 2022 5:18 AM GMT
Summary
ഡെല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 60 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആധാറുമായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റിക് വെരിഫിക്കേഷന്‍ സംവിധാനമൊരുങ്ങുന്നു. സ്‌കോളര്‍ഷിപ്പുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിനകം ആധാറുമായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ലിങ്കിംഗ് പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. പലപ്പോഴും തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ പറ്റി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ബോധവാന്‍മാരല്ല.
ഡെല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 60 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആധാറുമായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റിക് വെരിഫിക്കേഷന്‍ സംവിധാനമൊരുങ്ങുന്നു. സ്‌കോളര്‍ഷിപ്പുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍
വ്യക്തമാക്കുന്നത്.
ഇതിനകം ആധാറുമായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ലിങ്കിംഗ് പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.
പലപ്പോഴും തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ പറ്റി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ബോധവാന്‍മാരല്ല. ഇത്തരത്തില്‍ ആധാറുമായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധിപ്പിക്കുന്നതോടെ തങ്ങള്‍ക്ക് ലഭിക്കുന്ന തുകയെ പറ്റി അവര്‍ക്ക് അറിയാനാകും. മാത്രമല്ല ആധാര്‍ നമ്പര്‍ മാത്രം നല്‍കികൊണ്ട് വിദ്യാര്‍ത്ഥികളുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിശദാംശങ്ങള്‍ സ്വാഭാവികമായി സര്‍ക്കാരിന് ലഭ്യമാകും. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനായി സംസ്ഥാനം വിദ്യാര്‍ത്ഥിയുടെ പേര് അയയ്ക്കുമ്പോള്‍, കേന്ദ്രത്തിന് ഈ വിവരങ്ങള്‍ പരിശോധിക്കാനും തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനും കഴിയും.