19 Feb 2022 1:46 AM GMT
Summary
മുംബൈ: കൊച്ചി ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ എന്‍ട്രി ആപ്പ് (entry.app)$7 മില്യണ്‍ ഏകദേശം 53 കോടി രൂപ) സമാഹരിച്ചതായി ബുധനാഴ്ച അറിയിച്ചു. ഇംപാക്റ്റ് നിക്ഷേപകരായ ഒമിദ്യാര്‍ നെറ്റ് വർക് ഇന്ത്യ (Omidyar Network) യില്‍ നിന്നുമാണ് നിക്ഷേപ റൗണ്ടില്‍ ഫണ്ട് സമാഹരിച്ചത്. സ്വകാര്യമേഖലയുടെ വളര്‍ച്ചയെ ഉദ്ദേശിച്ചുകൊണ്ടും സര്‍ക്കാര്‍ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്കുമായി പ്രാദേശിക ഭാഷാ കോഴ്‌സുകൾ നടത്തുന്ന കമ്പനിയാണ് എന്‍ട്രി ആപ്പ്. ഈ ഫണ്ട് ഇപ്പോള്‍ ആപ്പ് സേവനം നല്‍കുന്ന ഭാഷകളിലും മറ്റ് പുതിയ ഭാഷകളിലും ഉള്ളടക്ക […]
മുംബൈ: കൊച്ചി ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ എന്‍ട്രി ആപ്പ് (entry.app)$7 മില്യണ്‍ ഏകദേശം 53 കോടി രൂപ) സമാഹരിച്ചതായി ബുധനാഴ്ച അറിയിച്ചു.
ഇംപാക്റ്റ് നിക്ഷേപകരായ ഒമിദ്യാര്‍ നെറ്റ് വർക് ഇന്ത്യ (Omidyar Network) യില്‍ നിന്നുമാണ് നിക്ഷേപ റൗണ്ടില്‍ ഫണ്ട് സമാഹരിച്ചത്.
സ്വകാര്യമേഖലയുടെ വളര്‍ച്ചയെ ഉദ്ദേശിച്ചുകൊണ്ടും സര്‍ക്കാര്‍ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്കുമായി പ്രാദേശിക ഭാഷാ കോഴ്‌സുകൾ നടത്തുന്ന കമ്പനിയാണ് എന്‍ട്രി ആപ്പ്.
ഈ ഫണ്ട് ഇപ്പോള്‍ ആപ്പ് സേവനം നല്‍കുന്ന ഭാഷകളിലും മറ്റ് പുതിയ ഭാഷകളിലും ഉള്ളടക്ക വികസനത്തിനും സീനിയര്‍ ലെവല്‍ നിയമനങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ പറയുന്നു.
ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഇന്നോസ്പാര്‍ക്ക് വെഞ്ചേഴ്സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ക്യാപിറ്റലും ഹോങ്കോംഗ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ടും നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തു. കൂടാതെ, പിന്ററസ്റ്റ്, കോയിന്‍ബേസ് എന്നിവയുടെ ബോര്‍ഡ് അംഗം ഗോകുല്‍ രാജാറാം, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്സിന്റെ (A16Z) പങ്കാളിയായ ശ്രീറാം കൃഷ്ണന്‍ എന്നിവരും ഈ റൗണ്ടില്‍ പങ്കെടുത്തിരുന്നു.
നിലവില്‍, 2017-ല്‍ സമാരംഭിച്ച ആപ്പിന് 8 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളും 2.50 ലക്ഷം വരിക്കാരുമുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി, ഒടിയ എന്നീ ഭാഷകളില്‍ 500-ലധികം കോഴ്‌സുകൾ എന്‍ട്രി ആപ്പ് നല്‍കുന്നുണ്ട്.
ഇതുവരെ, അതിന്റെ വരിക്കാരില്‍ 25,000 ത്തിലധികം പേര്‍ പരീക്ഷയില്‍ വിജയിച്ച് സര്‍ക്കാര്‍ ജോലി നേടിയാതായി സംഘാടകർ അവകാശപ്പെടുന്നു.
18-35 പ്രായപരിധിയിലുള്ള ഇംഗ്ലീഷ് അറിയാത്ത 40 കോടിയോളം വരുന്ന വിഭാഗത്ത കേന്ദ്രീകരിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ പറഞ്ഞു.