image

19 Jan 2022 6:35 AM GMT

Technology

ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ സി എസ്‌ സിയും ഇൻഫോസിസും

MyFin Desk

ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ സി എസ്‌ സിയും ഇൻഫോസിസും
X

Summary

സി എസ്‌ സി (പൊതു സേവന കേന്ദ്രങ്ങൾ) യും ഇ-ഗവേണൻസ് സർവീസസ് ഇന്ത്യയും ഐ ടി ഭീമൻ ഇൻഫോസിസും സഹകരിച്ചു വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ വൈദഗ്ധ്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ 10 മുതൽ 22 വയസ്സുവരെയുള്ള ആറ് കോടി വിദ്യാർത്ഥികൾക്ക് പദ്ധതി സഹായകരമാകും. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് കീഴിലുള്ള എസ്‌ പി വിയായ കോമൺ സർവീസ് സെന്ററുകൾ (CSC) ഇൻഫോസിസുമായി ചേർന്നാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 മുതൽ 22 വയസ്സുവരെയുള്ള വിദ്യാർത്ഥികളാണ് പദ്ധതിക്കു കീഴിൽ വരുന്നത്. […]


സി എസ്‌ സി (പൊതു സേവന കേന്ദ്രങ്ങൾ) യും ഇ-ഗവേണൻസ് സർവീസസ് ഇന്ത്യയും ഐ ടി ഭീമൻ ഇൻഫോസിസും സഹകരിച്ചു വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ വൈദഗ്ധ്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ 10 മുതൽ 22 വയസ്സുവരെയുള്ള ആറ് കോടി വിദ്യാർത്ഥികൾക്ക് പദ്ധതി സഹായകരമാകും.

ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് കീഴിലുള്ള എസ്‌ പി വിയായ കോമൺ സർവീസ് സെന്ററുകൾ (CSC) ഇൻഫോസിസുമായി ചേർന്നാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 മുതൽ 22 വയസ്സുവരെയുള്ള വിദ്യാർത്ഥികളാണ് പദ്ധതിക്കു കീഴിൽ വരുന്നത്. 'സ്‌പ്രിംഗ്‌ബോർഡ്' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കഴിവുകൾ മെച്ചപ്പെടുത്തി തൊഴിലവസരം ഉണ്ടാക്കിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ അധഃസ്ഥിത കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരെ തിരഞ്ഞെടുത്ത് തൊഴിൽപരമായ കഴിവുകളിൽ മികച്ച പരിശീലനം നൽകുന്നു.

"ഇതിന്റെ അടിത്തറ വിദ്യാഭ്യാസ മേഖലയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA) പദ്ധതിക്കു കീഴിലായി ആറ് കോടി ഗ്രാമീണരെയാണ് ഡിജിറ്റൽ വൈദഗ്ധ്യത്തിൽ പരിശീലിപ്പിക്കുനത്"
CSC ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ദിനേശ് കെ ത്യാഗി പറഞ്ഞു.

ഇൻഫോസിസ് നടപ്പിലാക്കുന്ന 'സ്പ്രിംഗ്‌ബോർഡ്' ഡിജിറ്റൽ വിഭജനം മറികടക്കുന്നതിനും പദ്ധതിയുടെ ലക്ഷ്യം മൂല്യവത്താക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഫോസിസ് വിംഗ്‌സ്‌പാന്റെ കീഴിൽ നെക്സ്റ്റ്-ജെനറേഷൻ ലേണിംഗ് സൊല്യൂഷൻ എന്ന നിലയിലാണ് സ്പ്രിംഗ്‌ബോർഡ് പദ്ധതി അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും, ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ കഴിവുള്ളവരാകാനും അതുവഴി ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.