image

14 Jan 2022 2:43 AM GMT

Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്‌നൗ

MyFin Desk

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്‌നൗ
X

Summary

2005 ല്‍ ഡല്‍ഹിക്കടുത്തുള്ള നോയിഡയില്‍ രണ്ടാമത്തെ കാമ്പസ് സ്ഥാപിച്ചു. ഇത് എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസത്തിന് മാത്രമായി സ്ഥാപിതമായതാണ്.


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്‌നൗ (ഐഐഎം ലക്‌നൗ) ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള ബിസിനസ്സ് സ്‌കൂളാണ്. 1984 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് നാലാമത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആയി ഇത് സ്ഥാപിച്ചു. ഈ സ്ഥാപനം മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ, ഫെലോഷിപ്പ്, എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ മാനവ വിഭവശേഷി വികസന മന്താലയത്തിന്റെ 'മികച്ച സ്ഥാപനം' ആയി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. പുതിയതായി സ്ഥാപിതമായ ഐഐഎം ജമ്മു, ഐഐഎം റോഹ്തക്, ഐഐഎം കാശിപൂര്‍ എന്നിവയുടെ മെന്റര്‍ സ്ഥാപനമായും ഐഐഎം ലക്നൗ പ്രവര്‍ത്തിക്കുന്നു.

2018 വരെ ഇത് ഐഐഎം സിര്‍മൗറിന്റെ ഒരു മെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായും പ്രവര്‍ത്തിച്ചു. ലക്നൗവിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള 200 ഏക്കര്‍ സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. നോയിഡയില്‍ 20 ഏക്കര്‍ സ്ഥലത്ത് ഒരു കാമ്പസുമുണ്ട്. രണ്ട് വര്‍ഷത്തെ പിജിപി, ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) വഴിയാണ് നടത്തുന്നത്. അതേ സമയം, എംബിഎ പ്രോഗ്രാമിന് തുല്യമായ ഒരു വര്‍ഷത്തെ മുഴുവന്‍ സമയ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായ എക്സിക്യൂട്ടീവുകള്‍ക്കുള്ള ഇന്റര്‍നാഷണല്‍ പ്രോഗ്രാമിന് ജിമാറ്റ് സ്‌കോര്‍ ഉപയോഗിക്കുന്നു. വര്‍ക്കിംഗ് എക്സിക്യൂട്ടീവ് പ്രോഗ്രാമിനുള്ള രണ്ട് വര്‍ഷത്തെ പിജിപിയിലേക്കുള്ള പ്രവേശനം ജിമാറ്റ് സ്‌കോര്‍ അല്ലെങ്കില്‍ ഐഐഎം നടത്തുന്ന ഒരു മത്സര എഴുത്ത് പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.

പ്രോഗ്രാമുകള്‍ക്ക് ആഗോള അക്രഡിറ്റേഷന്‍ സംഘടനകളുടെ അംഗീകാരമുണ്ട്. വിദ്യാര്‍ത്ഥി കൈമാറ്റത്തിനായി ലോകമെമ്പാടുമുള്ള 24 പ്രമുഖ ബി-സ്‌കൂളുകളുമായി കരാറുണ്ട്. ഐഐഎം കല്‍ക്കട്ട, ഐഐഎം അഹമ്മദാബാദ്, ഐഐഎം ബാംഗ്ലൂര്‍ എന്നിവയ്ക്ക് ശേഷം സ്ഥാപിതമായ നാലാമത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റാണിത്. ഇത് സ്ഥാപിക്കുന്നതില്‍ പ്രശസ്ത അക്കാദമിഷ്യന്‍ ഈശ്വര്‍ ദയാല്‍ ഒരു പ്രധാന പങ്ക് വഹിച്ചു. സ്ഥാപക ഡയറക്ടറായി അദ്ദേഹം നാല് വര്‍ഷം സേവനമനുഷ്ഠിച്ചു. 1992 ല്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായി ചുമതലയേറ്റ വ്യവസായി ഹരി ശങ്കര്‍ സിംഘാനിയ 2007 വരെ സേവനമനുഷ്ഠിച്ചു.

1985-86 ല്‍ 30 വിദ്യാര്‍ത്ഥികളുമായി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ആരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോള്‍, ബട്ട്ലര്‍ പാലസിലെ വാടക മുറികളില്‍ ക്ലാസുകള്‍ നടത്തുകയും പിന്നീട് ഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റല്‍ സ്റ്റഡീസിലേക്ക് മാറുകയും ചെയ്തു. നിലവിലെ കാമ്പസ് 1992 ല്‍ നിര്‍മ്മിച്ചതാണ്. 2005 ല്‍ ഡല്‍ഹിക്കടുത്തുള്ള നോയിഡയില്‍ രണ്ടാമത്തെ കാമ്പസ് സ്ഥാപിച്ചു. ഇത് എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസത്തിന് മാത്രമായി സ്ഥാപിതമായതാണ്.