image

11 Jan 2022 6:03 AM GMT

Banking

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അമൃത്‌സർ

MyFin Desk

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അമൃത്‌സർ
X

Summary

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അമൃത്‌സർ (ഐ ഐ എം അമൃത്‌സർ) 2015-ൽ മാനവ വിഭവശേഷി വികസന മന്ത്രാലയം സ്ഥാപിച്ച പഞ്ചാബിലെ അമൃത്‌സറിൽ സ്ഥിതി ചെയ്യുന്ന ഒരു ബിസിനസ് സ്‌കൂളും ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്ററും വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്ററും അകലെയുള്ള പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബിൽഡിംഗിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഐ ഐ എം അമൃത്സർ, നിലവിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നൽകുന്നു. അത്യാധുനിക ഐടി സംവിധാനങ്ങളുള്ള […]


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അമൃത്‌സർ (ഐ ഐ എം അമൃത്‌സർ) 2015-ൽ മാനവ വിഭവശേഷി വികസന മന്ത്രാലയം സ്ഥാപിച്ച പഞ്ചാബിലെ അമൃത്‌സറിൽ സ്ഥിതി ചെയ്യുന്ന ഒരു ബിസിനസ് സ്‌കൂളും ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുമാണ്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്ററും വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്ററും അകലെയുള്ള പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബിൽഡിംഗിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഐ ഐ എം അമൃത്സർ, നിലവിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നൽകുന്നു. അത്യാധുനിക ഐടി സംവിധാനങ്ങളുള്ള ക്ലാസ്‌റൂമുകൾ, ഏറ്റവും പ്രസക്തമായ ദേശീയ അന്തർദേശീയ ബിസിനസ്, മാനേജ്‌മെന്റ് ജേണലുകൾ, ഓഡിറ്റോറിയം, സ്റ്റുഡന്റ് ആക്‌റ്റിവിറ്റി റൂം, ഇൻഡോർ, ഔട്ട്‌ഡോർ സ്‌പോർട്‌സ് സൗകര്യങ്ങൾ, ജിംനേഷ്യം, വിശാലമായ ഹോസ്റ്റൽ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഐഐഎം അമൃത്‌സറിലെ എക്‌സിക്യൂട്ടീവ് എജ്യുക്കേഷൻ പ്രോഗ്രാമുകൾ, മാനേജ്മെൻറ് രംഗത്തെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് സ്ഥാപനങ്ങളേയും അവരുടെ എക്‌സിക്യൂട്ടീവുകളെയും പ്രാപ്തമാക്കുന്നു. കോർപ്പറേറ്റ് മേഖല, സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഐഐഎം അമൃത്സർ അക്കാദമിക് മികവ് കൈവരിക്കുന്നതിലേക്ക് അതിവേഗം വളരുന്ന ഒരു സ്ഥാപനമാണ്. വിവിധ തലത്തിലുള്ള ചർച്ചകൾക്കും വിപുലമായ ഗവേഷണങ്ങൾക്കും ശേഷമാണ് വിവിധ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പരിപാടികൾ രൂപപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വേഗതയും മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷത്തിലെ മാറ്റങ്ങളും ഉയർത്തുന്ന നിരവധി വെല്ലുവിളികളെ നേരിടാൻ മാനേജർമാരെ സജ്ജമാക്കുന്ന പ്രോഗ്രാമുകളാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.
മാനേജർ റോളുകളിലേക്ക് മാറുന്ന എക്സിക്യൂട്ടീവുകൾക്കായി ഐഐഎം അമൃത്സർ ജനറൽ മാനേജ്മെന്റ് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മാനേജ്‌മെന്റിന്റെ വിവിധ പ്രവർത്തന മേഖലകളെക്കുറിച്ച് പങ്കാളികൾക്ക് അവശ്യമായ ധാരണ നൽകുന്നതിനാണ് ഈ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർക്ക് മാനേജ്മെന്റിന്റെ വിവിധ മേഖലകളുടെയും അവയുടെ പരസ്പര ബന്ധങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കാൻ കഴിയും.