16 Oct 2023 6:53 AM GMT
Summary
- ഇന്ത്യയിലെ വിദൂരസ്ഥലങ്ങളില്‍പോലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി
- വിതരണ ശൃംഖലയില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു
ഇ-കൊമേഴ്സ് സ്ഥാപനമായ ഫളിപ്കാര്‍ട്ട് തങ്ങളുടെ ഉത്സവ സീസണിലെ 'ദി ബിഗ് ബില്യണ്‍ ഡേയ്സ് ' (ടിബിബിഡി) വില്‍പ്പനയുടെ ആദ്യ എട്ട് ദിവസങ്ങളില്‍ 140 കോടി ഉപഭോക്തൃ സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയതായി കമ്പനി അവകാശപ്പെട്ടു.
ഉപഭോക്താക്കളുടെ ഈ വികാരം ബിസിനസിന്റെ മൊത്തത്തിലുള്ള ഉയര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ദി ബിഗ് ബില്യണ്‍ ഡേയ്സിന്റെ പത്താം പതിപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ റെക്കാര്‍ഡിട്ടതായി ഫ്‌ളികാര്‍ട്ട് പറഞ്ഞു.
ആന്‍ഡമാന്‍, ഹയുലിയാങ് (അരുണാചല്‍ പ്രദേശ്), ചോഗ്ലാംസര്‍ (ലഡാക്ക്), കച്ച് (ഗുജറാത്ത്), ലോംഗേവാല (രാജസ്ഥാന്‍) തുടങ്ങിയ വിദൂര പ്രദേശങ്ങളിലേക്കുപോലും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതായി ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
കിരാന പ്രോഗ്രാം ഫ്‌ളിപ്കാര്‍ട്ട് വിപുലീകരിച്ചു. ഇത് ഇന്ത്യന്‍ റീട്ടെയില്‍ ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തി. ഈ വര്‍ഷം, ടിബിബിഡിയുടെ ആദ്യ ദിവസങ്ങളില്‍ ഈ പങ്കാളികള്‍ 4 ദശലക്ഷത്തിലധികം ഡെലിവറികള്‍ നടത്തുകയും ചെയ്തതായി കൃഷ്ണമൂർത്തി പറഞ്ഞു. തങ്ങളുടെ സമര്‍ഥ് പ്രോഗ്രാമിന് കീഴിലുള്ള ആര്‍ട്ടിസാന്‍ കമ്മ്യൂണിറ്റി, ഉത്സവത്തിനു മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 6 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. വീട്, അകത്തള അലങ്കാരം, ലൈഫ്സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലായി ഇവർ മൂന്നര ലക്ഷത്തിലധികം ഉത്പന്നങ്ങളാണ് വില്പ്പനയ്ക്കായി എത്തിച്ചത്.
ഈ വര്‍ഷം ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖലയില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, സോര്‍ട്ടേഷന്‍ സെന്ററുകള്‍, ഡെലിവറി ഹബ്ബുകള്‍ എന്നിവയിലും അവസരങ്ങള്‍ വര്‍ധിച്ചു. മുന്‍ എഡിഷനുകളെ അപേക്ഷിച്ച് കൂടുതല്‍ വനിതാ വിഷ് മാസ്റ്റര്‍മാർ ( ഡെലിവറി കം കസ്റ്റമർ റെപ്) ഈ വര്‍ഷത്തെ ടിബിബിഡിയില്‍ പങ്കാളികളായിയെന്നും കൃഷ്ണമൂർത്തി പറഞ്ഞു.