15 Sept 2023 2:28 PM IST
Summary
- ഇ കോമേഴ്‌സ് വിപണിയിൽ 90 K വില്പന പ്രതീക്ഷിക്കുന്നു
- ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾക്കിടയിൽ ഉത്സവ സീസൺ മത്സരം
- കോവിഡിന് ശേഷം വളർച്ച
ആമസോണും ഫ്ളിപ് കാർട്ടും ഉൾപ്പെടെ അരങ്ങു വാഴുന്ന ഇകോമേഴ്‌സ് മേഖലയിൽ 90,000 കോടി രൂപയുടെ ഉത്സവസീസൺ വില്പന നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 18- 20 ശതമാനം കൂടുതലായിരിക്കും. കോവിഡിന് ശേഷം ആളുകൾ കൂടുതലായി ഇ-കോമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്നു.
ഇന്ത്യൻ ഓൺലൈൻ റീട്ടെയിൽ വിപണിക്ക് 10 വയസ്സ്
ഇന്ത്യയിൽ ഓൺലൈൻ റീട്ടെയിൽ ആരംഭിച്ചിട്ട് പത്ത് വർഷം തികയുന്ന വേള ആണിത്. 2014 ലാണ് ആദ്യമായി ഇന്ത്യയിലെ ഇ കോമേഴ്‌സ് മേഖലയിൽ ഉത്സവ സീസൺ വില്പന ആരംഭിച്ചത്. ഈ 10 വർഷത്തിനടയിൽ മൊത്തത്തിലുള്ള ഇ കോമേഴ്‌സ് വ്യവസായത്തിന്റെ വാർഷിക ജിഎംവി ( ഗ്രോസ് മാർക്കെൻടെയിൽ വാല്യൂ - മൊത്ത കച്ചവട മൂല്യ൦) 20 മടങ്ങ് വളർന്നു. 2014 ൽ ഇ കോമേഴ്‌സ് വ്യവസായം വർഷം 27000 കോടിയുടെ ജിഎംവി നേടി. . ഈ വർഷം ഇത് ഏകദേശം 5,25,000 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് വാർഷിക അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തികൾ 15 മടങ്ങ് വർധന ഉണ്ടാവും.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റായി ഇന്ത്യൻ ഇ-കോമേഴ്‌സ് മേഖല മാറി. ഉപഭോക്താക്കളുടെ അഭിരുചി എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ വിഭാഗങ്ങളിലെ വില്പന കണക്കാനും ഈ മേഖല സഹായിച്ചു. സമീപകാലത്ത് ഉപഭോഗത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യവും സമ്പദ് വ്യവസ്ഥയിൽ ഏതാണ്ട് 3 വർഷത്തോളം ഉണ്ടായ ആഘാതങ്ങളും ഉണ്ടായി. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പത്താം ഉത്സവ സീസണിലെ വില്പന ഈ വർഷത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.
ആമസോണും ഫ്ലിപ്കാർട്ടും ഉത്സവകാല വിൽപ്പനയ്ക്ക്
ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള വലിയ ഇ കോമേഴ്‌സ് കമ്പനികൾ തങ്ങളുടെ മെഗാ ഫെസ്റ്റിവ് സെയിൽ ഇവെന്റുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഫ്ലിപ്കാർട്ട് ' ദി ബിഗ് ബിഗ് ബില്യൺ ഡേയ്സ് 'ഉത്സവ കാല വില്പന ഒക്ടോബറിൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ആമസോൺ കമ്പനി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ആതിഥേയത്വം വഹിക്കാൻഒരുങ്ങുകയാണ്.
ഇതിനിടയിൽ ഫ്ലിപ്കാർട്ടിൽ 14 കോടി വില്പനക്കാർ എന്ന സുപ്രധാന നേട്ടം കൈവരിച്ചതായി ഫ്ലിപ്കാർട്ട് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം മുതൽ ഫ്ലിപ്കാർട്ടിൽ വില്പനക്കാരുടെ 27 ശതമാനം വളർച്ച കൈവരിച്ചതായും കമ്പനി അവകാശപ്പെടുന്നു.
കോവിഡിന് ശേഷം വലിയ തോതിൽ വളർച്ച
കോവിഡിന് മുമ്പ് വാർഷിക വളർച്ച നിരക്ക് ഏകദേശം 8-9 ശതമാനം മാത്രമായിരുന്നു. എന്നിരുന്നാലും, കോവിഡ് 19, പാൻഡെമിക്, റഷ്യ- ഉക്രൈൻ സംഘർഷം തുടങ്ങി നിരവധി ബാഹ്യ ആഘാതങ്ങൾ കാരണം വിപണിയിൽ കാര്യമായ ഒഴുക്ക് ഉണ്ടായിരുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ടു പാദങ്ങളിൽ പണമൊഴുക്കിന് തടസം ഉണ്ടായതിനാൽ ഉപഭോഗം കുറഞ്ഞു.
എന്നാൽ വളർച്ചനിരക്ക് വർഷാവർഷം 9 ശതമാനത്തിലേക്ക് എത്തി. പിന്നീട് പലിശ നിരക്ക് വർധിച്ചതും റഷ്യ- ഉക്രൈൻ സംഘർഷം പരിഹരിക്കാൻ പല രാജ്യങ്ങളും ശ്രമിക്കുകയും ചെയ്തു. ഇത് കൂടാതെ ഇന്ത്യൻ സാമ്പത്തിക വളർച്ച ശക്തമായി കൊണ്ടിരുന്നു.
ഈ സന്ദർഭത്തിൽ ഇ കോമേഴ്‌സ് മേഖലയിലെ വില്പനയിലും കാര്യമായ ഒഴുക്കുണ്ടായി. കോവിഡിന് ശേഷം വളർച്ച ശക്തമായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് പാദങ്ങളും താരതമ്യേനെ വളർച്ച ഉണ്ടായില്ല. ഈ മേഖല ഏകദേശം എല്ലാ വർഷവും 10 ശതമാനം ജിഎംവി രേഖപ്പെടുത്തി. എന്നാലും സമ്പദ് വ്യവസ്ഥ ശക്തമായതും ബിസിനസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതും ഈ ഉത്സവ സീസണിൽ ഓൺലൈൻ വില്പന വർധിക്കാൻ സാധ്യതയുണ്ട്.
കൂടാതെ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ , വീട്, പൊതു ചരക്ക്, ഫാഷൻ എന്നീ വിഭാഗങ്ങളിൽ കാര്യമായ വളർച്ച ഉണ്ടാവുമെന്ന് സൂചന ഉണ്ട്. പ്രീമിയം ഉപഭോക്താക്കളുടെ വർദ്ധന ശരാശരി വില്പന വില ഉയരുന്നതിനാൽ പരസ്യങ്ങൾക്കും പ്രമോഷൻ വരുമാനത്തിലും വർധനവ് ഉണ്ടാവും. ഇത് ഉത്സവ സീസൺ ഉത്തേജിപ്പിക്കും.
മെട്രോ നഗരങ്ങളിൽ കൂടുതൽ വളർച്ച
മെട്രോ നഗരങ്ങളിൽ മറ്റുള്ള നഗരങ്ങളെക്കാൾ വളർച്ച കൂടുതൽ കാണുന്നു. മറ്റു നഗരങ്ങളിൽ 8 ശതമാനം വളർച്ച ഉണ്ടായപ്പോൾ മെട്രോ നഗരങ്ങളിൽ 10 ശതമാനത്തിലധികം വളർച്ച ഉണ്ടായി. എന്നാൽ ഈ ഉത്സവ സീസണിൽ നഗരങ്ങളിലുടനീളം ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സ്വാധീനം ഈ മേഖലയിലും കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സംയോജിപ്പിക്കുന്നത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇത് ഈ മേഖലയിലെ ശക്തമായ വളർച്ചയിലേക്ക് നയിച്ചു.
വാൾ മാർട്ട് ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് മീഷോ, റിലയൻസിന്റെ ജിയോ മാർട്ട്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ കമ്പനികൾ ഇ കോമേഴ്‌സ് വിപണി പിടിച്ചെടുക്കാൻ പരസ്പരം മത്സരിക്കുകയാണ്. ഇന്ത്യയിൽ 2.5 ലക്ഷം മുതൽ 10 ലക്ഷം രൂപ ശരാശരി വാർഷിക വരുമാനമുള്ള ഇന്ത്യയിലെ ഒരു വലിയ വിഭാഗം ഉപഭോക്താക്കൾ ഉണ്ട്. 2030 ആവുമ്പോഴേക്കും 300 ബില്യൺ ഡോളർ മൂല്യമുള്ള ഈ കോമേഴ്‌സ് വിപണിയുടെ 135 ബില്യൺ ഡോളർ വിപണി മൂല്യം ഈ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തും
2022 ലെ കണക്കനുസരിച്ച് ഇന്ത്യയും ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ പ്രതിമാസം 6.5 -7 കോടി വരെ കുടുംബങ്ങൾ ഇടപാടുകൾ നടത്തുന്നുണ്ട്. 2030 ആവുമ്പോഴേക്കും ഇത് 12-13 കോടി ആയി വർധിക്കും. ഇതിന്റെ 80 ശതമാനവും നേരത്തെ പറഞ്ഞ വരുമാനമുള്ള വലിയ വിഭാഗം സംഭാവന ചെയ്യും.