image

21 Oct 2023 9:16 AM GMT

E-commerce

ഇ-കൊമേഴ്‌സ് കമ്പനികളുടെ ഈ ഉത്സവകാലത്തിന്റെ ആദ്യ ആഴ്ചയിൽ വില്‍പ്പന 47,000 കോടി

MyFin Desk

sales of e-commerce companies rose by 19 percent
X

Summary

  • ഉത്സവ സീസണിന്റെ ആദ്യ ആഴ്ചയില്‍ ഫ്‌ളിപ്കാര്‍ട്ട് മുന്നില്‍
  • ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ 47,000 കോടി രൂപയുടെ വ്യാപാരം നടത്തി


ഉത്സവ സീസണിന്റെ ആദ്യ ആഴ്ചയില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ മൊത്ത വില്‍പ്പനയില്‍ 19 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ ദിവസങ്ങളിലെ വ്യാപാരം 47,000 കോടി രൂപയിലെത്തിയതായി കണക്കുകള്‍ പറയുന്നു. ഫ്ളിപ്കാര്‍ട്ട്, മിന്ത്ര, ഷോപ്പ്സി എന്നിവ ഉള്‍പ്പെടുന്ന ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് ആദ്യ ആഴ്ചയില്‍ 63 ശതമാനം ഓഹരിയുമായി മൊത്ത വ്യാപാര മൂല്യത്തില്‍ (ജിഎംവി) 29,610 കോടി രൂപയുടെ വ്യാപാരം നടത്തിയതായി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ് കണക്കാക്കുന്നു.

'ഒക്ടോബര്‍ 15 ന് അവസാനിച്ച 2023 ഉത്സവ സീസണ്‍ വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഏകദേശം 47,000 കോടി രൂപയുടെ ജിഎംവി നേടി. സീസണിന്റെ ആദ്യആഴ്ചയില്‍ത്തന്നെ 19 ശതമാനം വളര്‍ച്ചയാണ്് കമ്പനികള്‍ നേടിയത്' റിപ്പോര്‍ട്ട് പറയുന്നു.

ജിഎംവി ഷെയറിന്റെ കാര്യത്തില്‍ ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിനെ പിന്തുടര്‍ന്നുവെന്നും എന്നാല്‍ ഓര്‍ഡര്‍ വോളിയത്തിന്റെ കാര്യത്തില്‍ സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള മീഷോ വീണ്ടും കമ്പനിയെ പിന്തള്ളിയെന്നും റിപ്പോര്‍ട്ട് പറയുന്നു. വോളിയം കണക്കിലെടുത്താല്‍, മീഷോ അതിന്റെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. മൊത്തം ഓര്‍ഡറിന്റെ 25 ശതമാനമായി അവരുടെ വിഹിതം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഇത് 22ശതമാനമായിരുന്നു.

കണ്‍സ്യൂമര്‍, സെല്ലര്‍, ഡെലിവറി പാര്‍ട്ണര്‍ സര്‍വേകള്‍, ആപ്പ് ഡൗണ്‍ലോഡുകള്‍, മൊബൈല്‍ ഷിപ്പ്മെന്റുകളിലെ ഇറക്കുമതി ഡാറ്റ, പൊതു റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഏകീകൃത ഗവേഷണ സമീപനമാണ് ഇതിനായി പിന്തുടരുന്നതെന്ന് റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ് പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, മൊബൈല്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, വലിയ വീട്ടുപകരണങ്ങള്‍ തുടങ്ങിഉയര്‍ന്ന ശരാശരി വില്‍പ്പനയുള്ള ഇനങ്ങള്‍ ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതലായി വിറ്റുപോയി. മൊത്തം വില്‍പ്പനയുടെ 67 ശതമാനവും ഈ വിഭാഗങ്ങളായിരുന്നു.

റെഡ്‌സീറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, അവലോകനത്തിന് വിധേയമായ ആഴ്ചയില്‍ ഉയര്‍ന്ന ശരാശരി വില്‍പ്പന വിലയുള്ള സാധനങ്ങള്‍ ഷോപ്പ് ചെയ്ത ഉപഭോക്താക്കളില്‍ 30 ശതമാനവും ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ഉപയോഗിച്ചു. ഉത്സവ സീസണ്‍ വില്‍പ്പനയുടെ ആദ്യ ആഴ്ചയുടെ അവസാന ദിവസം വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.

ഉപഭോക്തൃ സര്‍വേ പ്രകാരം, സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം ഉപഭോക്താക്കളും ഉത്സവ സീസണില്‍ കൂടുതല്‍ വാങ്ങലുകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റെഡ്‌സീര്‍ പറഞ്ഞു.