18 Nov 2023 6:07 AM GMT
Summary
- 100കോടി ഡോളറിന്റെ കയറ്റുമതിയാണ് നിലവിലുള്ളത്
- ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി ഇപ്പോള്‍ 45000 കോടി ഡോളറിന്റേതാണ്
നിലവില്‍ പ്രതിവര്‍ഷം 100 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഇ-കൊമേഴ്‌സ് കയറ്റുമതി അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 40,000കോടി ഡോളറായി ഉയരുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ്.
ഇ-കൊമേഴ്‌സ് കയറ്റുമതിയിലെ വളര്‍ച്ച 2030-ഓടെ രണ്ട് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ചരക്ക് സേവന കയറ്റുമതി കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്ടി) മേധാവി സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം 80000 കോടി ഡോളര്‍ മൂല്യമുള്ള ആഗോള ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്‌സ് 2030 ഓടെ 2 ലക്ഷംകോടി ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി നിലവില്‍ പ്രതിവര്‍ഷം 45000 കോടി ഡോളറാണ്, ചൈനയുടെ ഇ-കൊമേഴ്‌സ് കയറ്റുമതി മാത്രം പ്രതിവര്‍ഷം 30000 കോടി ഡോളറിന്റേതാണ്, സാരംഗി പറഞ്ഞു.
ഇ-കൊമേഴ്‌സ് കയറ്റുമതി ലക്ഷ്യത്തിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ കൈവരിക്കുന്നതിന് വലിയ മാനസിക- നയ മാറ്റങ്ങളും ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം വ്യാപാര കമ്മി 3146 കോടി ഡോളറായി വര്‍ധിച്ചു, ഇറക്കുമതി 6503 കോടി ഡോളറും കയറ്റുമതി 3357 കോടിഡോളറുമാണ്.
ആഗോള വളര്‍ച്ചയിലെ, പ്രത്യേകിച്ച് വികസിത സമ്പദ് വ്യവസ്ഥകളുടെ മാന്ദ്യം, ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്, . പണപ്പെരുപ്പം മൂലം ഈ രാജ്യങ്ങള്‍ പലിശനിരക്ക് കര്‍ശനമാക്കുന്നതും ബിസിനസ്സിലും വ്യാപാരത്തിലും മാന്ദ്യത്തിലേക്ക് നയിക്കുന്നു. അതേസമയം, ഉക്രെയ്നിലെയും ഇസ്രയേലിലെയും സംഘര്‍ഷങ്ങള്‍ എണ്ണവില ഉയര്‍ന്നു. ഇത് വലിയ പണപ്പെരുപ്പ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും കയറ്റുമതിയുടെയും ഇന്‍വെന്ററി അടിസ്ഥാനമാക്കിയുള്ള മാതൃകയിലുള്ള എഫ്ഡിഐ നയം പുനഃപരിശോധിക്കാന്‍ ഇ-കൊമേഴ്‌സ് ഓഹരി ഉടമകള്‍ വ്യവസായത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും (ഡിപിഐഐടി) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാരംഗി പറഞ്ഞു.