4 Oct 2024 1:59 PM GMT
Summary
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് സ്മാര്‍ട്ട്‌ഫോണുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ
- ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായി രാജ്യത്തെ 16 ലക്ഷം വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന ഫീസില്‍ ഗണ്യമായ കുറവ് പ്രഖ്യാപിച്ചിരുന്നു
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് എക്കാലത്തെയും മികച്ച തുടക്കമാണ് ലഭിച്ചത്. മേളയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ 11 കോടി ഉപഭോക്താക്കള്‍ ആമസോണ്‍ സന്ദര്‍ശിച്ചു. 8000ത്തിലധികം കച്ചവടക്കാര്‍ ഒരു ലക്ഷത്തിലധികം വില്‍പ്പന നടത്തി. ആദ്യ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ 240 കോടി രൂപയാണ് ലാഭം നേടിയത്.
കേരളത്തില്‍ പ്രാഥമികമായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് സ്മാര്‍ട്ട്‌ഫോണുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് 65 ശതമാനം ഓര്‍ഡറുകളും ലഭിച്ചത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് ലഭിച്ച മികച്ച സ്വീകരണത്തിന്റെ ആവേശത്തിലാണ്് തങ്ങളെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്ത്യയില്‍ റൂഫസിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചിരുന്നു. ആമസോണിന്റെ ഉല്‍പ്പന്ന കാറ്റലോഗിലും വെബിലുടനീളവുമുള്ള വിവരങ്ങളിലും പരിശീലനം നേടിയ ഒരു വിദഗ്ധ ഷോപ്പിംഗ് സഹായിയാണ് റൂഫസ്. റൂഫസ് നിലവില്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായി ആമസോണ്‍, കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ, ഇന്ത്യയിലുടനീളമുള്ള 16 ലക്ഷം വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന ഫീസില്‍ ഗണ്യമായ കുറവ് പ്രഖ്യാപിച്ചു. പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ മൂന്ന് ശതമാനം മുതല്‍ 12 ശതമാനം വരെയാണ് ഫീസ് കുറയ്ക്കുന്നത്, വില്‍പ്പനക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച വില നല്‍കാനും ഇത് സഹായിക്കുന്നു.
കൂടാതെ, കേരളത്തിലെ ആയിരക്കണക്കിന് ഇടക്കാല ജോലികള്‍ ഉള്‍പ്പെടെ, വരാനിരിക്കുന്ന ഉത്സവ കാലത്തെ ഉയര്‍ന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ആമസോണ്‍ പ്രവര്‍ത്തന ശൃംഖലയിലുടനീളം 110,000 ഇടക്കാല തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
എഐ ജനറേറ്റഡ് കസ്റ്റമര്‍ റിവ്യൂ ഹൈലൈറ്റുകള്‍ പോലുള്ള ഫീച്ചറുകള്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതായും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.