29 Sept 2023 9:24 AM
Summary
- ഒക്ടോബർ 8 നു ഫെസ്റ്റിവൽ വില്പന ആരംഭിക്കും
- അവസാനിക്കുന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല
- എസ് ബി ഐ കാർഡ് ഉടമകൾ ക്ക് 10 ശതമാനം ഡിസ്‌കൗണ്ട്
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന ഒക്ടോബർ 8ന് ആരംഭിക്കും. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഒക്ടോബർ 7 അർധരാത്രി മുതൽ തന്നെ ഡീലുകൾ ആരംഭിക്കും.
ഉപഭോക്താക്കൾ ഡിസ്‌കൗണ്ടുകൾക്കും എക്സ്ചേഞ്ച് ഓഫറുകൾക്കുമായി കാത്തിരിക്കുന്ന സമയമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫസ്റ്റിവൽ എസ്ബിഐ കാർഡ് ഉടമകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. മൊബൈലുകൾക്കും ആക്‌സസ്സറീസിനും 40 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കും. ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവക്ക് 75 ശതമാനം കിഴിവ് ലഭ്യമാണ്. മൊബൈൽ ഫോണുകൾ,ആക്സസറീസ്, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടാതെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കും വൻ ഇളവുകൾ ലഭിക്കും. ഇതിനായി ആമസോൺ പ്രത്യേക വെബ് പേജ് അവതരിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിവൽ സീസണിലുള്ള എല്ലാ ഓഫറുകളും ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
ആപ്പിൾ, അസുസ്, ലെനോവോ, വൺ പ്ലസ്, റിയൽ മി, സാംസങ്, ബോട്ട്, സോണി തുടങ്ങിയ അന്തർദേശീയ ബ്രാന്റുകളിൽ വിലകിഴിവ് ലഭ്യമാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആമസോൺ ചില പ്രത്യേക ഡീലുകൾ അവതരിപ്പിട്ടുണ്ട്. സാംസങ് ഗാലക്സി എസ് 23, നോക്കിയ G42 5G, മോട്ടോറോള റെസർ 40, റെഡ് മി 10പവർ തുടങ്ങിയ ഫോണുകൾക്കും കിഴിവുകൾ ലഭിക്കും