13 July 2022 6:32 AM GMT
Summary
ഡെല്‍ഹി: ഇന്റര്‍നെറ്റിൽ പരസ്യങ്ങള്‍ നൽകുന്നതിന് 18 ശതമാനം ചരക്ക് സേവന നികുതി (ജി എസ് ടി) നൽകണമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (AAR) കര്‍ണാടക ബെഞ്ച് അറിയിച്ചു. ഇ-കൊമേഴ്‌സ് പോര്‍ട്ടലായ മിന്ത്ര ഡിസൈന്‍സ് തങ്ങളുടെ പോര്‍ട്ടലില്‍ വിദേശ സ്ഥാപനമായ ലെന്‍സിങ് സിംഗപ്പൂരിന്റെ പരസ്യങ്ങള്‍ക്ക് ഇടം നല്‍കുന്നത് ജിഎസ് ടിക്ക് വിധേയമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ കോടതി വിധി. മിന്ത്ര തങ്ങളുടെ ഉപഭോക്താവിന് പരസ്യങ്ങള്‍ക്കായുള്ള […]
ഡെല്‍ഹി: ഇന്റര്‍നെറ്റിൽ പരസ്യങ്ങള്‍ നൽകുന്നതിന് 18 ശതമാനം ചരക്ക് സേവന നികുതി (ജി എസ് ടി) നൽകണമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (AAR) കര്‍ണാടക ബെഞ്ച് അറിയിച്ചു.
ഇ-കൊമേഴ്‌സ് പോര്‍ട്ടലായ മിന്ത്ര ഡിസൈന്‍സ് തങ്ങളുടെ പോര്‍ട്ടലില്‍ വിദേശ സ്ഥാപനമായ ലെന്‍സിങ് സിംഗപ്പൂരിന്റെ പരസ്യങ്ങള്‍ക്ക് ഇടം നല്‍കുന്നത് ജിഎസ് ടിക്ക് വിധേയമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ കോടതി വിധി.
മിന്ത്ര തങ്ങളുടെ ഉപഭോക്താവിന് പരസ്യങ്ങള്‍ക്കായുള്ള ഇടം പാട്ടത്തിന് നല്‍കുകയാണ് ചെയ്യുന്നതെന്നും പരസ്യദാതാവ് ഉപഭോക്താവിന് പരസ്യ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും എഎആര്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കുള്ള ഇടം നല്‍കുന്നതിന് മിന്ത്ര ലെന്‍സിംഗിന് നല്‍കുന്ന സേവനത്തിനായി ഒരു നിശ്ചിത നിരക്ക് ഈടാക്കുന്നു. ഇതൊരിക്കലും കമ്മീഷനല്ലെന്നും കോടതി ചൂണ്ടാക്കാട്ടി. അതിനാല്‍, ജിഎസ് ടി നിയമത്തിലുള്‍പ്പെട്ട 'മറ്റ് പ്രൊഫഷണല്‍, ടെക്‌നിക്കല്‍, ബിസിനസ് സേവനങ്ങള്‍' എന്ന വ്യവസ്ഥക്ക് കീഴില്‍ ഇത് വരുമെന്നും 18 ശതമാനം ജിഎസ് ടി ചുമത്തുമെന്നും കോടതി അറിയിച്ചു.