ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ സ്ട്രീമിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു...
ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ സ്ട്രീമിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയാണ് ആമസോണ്‍. ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആപ്പിള്‍, മെറ്റാ (ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ് എന്നിവയ്ക്കൊപ്പം യു എസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായത്തിലെ വലിയ അഞ്ച് കമ്പനികളില്‍ ഒന്നാണിത്.
'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക സാംസ്‌കാരിക ശക്തികളില്‍ ഒന്ന്' എന്നും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ് എന്നും ആമസോണ്‍ വിശേഷിപ്പിക്കപ്പെടുന്നു. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ്, 1994 ജൂലൈ 5-ന്
വാഷിംഗ്ടണിലെ ബെല്ലെവുവിലുള്ള തന്റെ ഗാരേജിലാണ് കമ്പനി ആരംഭിച്ചത്.
പുസ്തകങ്ങളുടെ ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ആയിട്ടാണ് കമ്പനി തുടങ്ങിയത്. എന്നാല്‍
ഇലക്ട്രോണിക്‌സ്, സോഫ്റ്റ്വെയര്‍, വീഡിയോ ഗെയിമുകള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷണം, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കാന്‍ ഇത് വിപുലീകരിച്ചു.
2015-ല്‍, മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ആമസോണ്‍ വാള്‍മാര്‍ട്ടിനെ മറികടന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും മൂല്യവത്തായ റീട്ടെയിലര്‍ ആയി. 2018-ല്‍, ആമസോണ്‍ പ്രൈം, ലോകമെമ്പാടുമുള്ള 100 ദശലക്ഷം വരിക്കാരിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് പ്രൊവൈഡര്‍, ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്ഫോം, ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം എന്നിവ ആമോസോണ്‍ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയാണ് ആമസോണ്‍. അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴില്‍ദാതാവാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നാണ്. ആമസോണ്‍ അതിന്റെ ആമസോണ്‍ പ്രൈം വീഡിയോ, ആമസോണ്‍ മ്യൂസിക്, ട്വിച്ച്, ഓഡിബിള്‍ സബ്‌സിഡിയറികള്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ്
ചെയ്യാവുന്നതും സ്ട്രീമിംഗ് ചെയ്യാവുന്നതുമായ വിവിധ ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നു.
ആമസോണിന് ഒരു പബ്ലിഷിംഗ് വിഭാഗം, ആമസോണ്‍ പബ്ലിഷിംഗ്, ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്റ്റുഡിയോ ആമസോണ്‍ സ്റ്റുഡിയോ, ക്ലൗഡ് കമ്പ്യൂട്ടിംഗ് അനുബന്ധ സ്ഥാപനമായ ആമസോണ്‍ വെബ് സേവനങ്ങള്‍ എന്നിവയും ഉണ്ട്. കിന്‍ഡില്‍ ഇ റീഡറുകള്‍, ഫയര്‍ ടാബ്ലെറ്റുകള്‍, ഫയര്‍ ടിവി, എക്കോ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്തൃ ഇലക്ട്രോണിക്സുകളും നിര്‍മ്മിക്കുന്നു.