image

10 Jan 2022 3:19 AM GMT

E-commerce

ഡെയ്‌ലി ഫ്രഷ്

MyFin Desk

ഡെയ്‌ലി ഫ്രഷ്
X

Summary

ഫിഷിനെ ജനങ്ങള്‍ക്കിടയില്‍ മികച്ചതാക്കി മാറ്റി


നിങ്ങള്‍ ഒരു മത്സ്യപ്രേമിയാണോ? നല്ല മീനും കൂട്ടി ചോറു കഴിക്കാന്‍ ആഗ്രഹം തോന്നുമ്പാള്‍ എന്തു ചെയ്യും? ഡെയ്‌ലി ഫ്രഷ് അവരുടെ നീണ്ട ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടമുള്ള മീന്‍ മിതമായ ചെലവില്‍ വീട്ടിലെത്തിച്ചു തരുന്നു. മത്സ്യം മാത്രമല്ല, ചിക്കനും, മട്ടനും ബീഫുമെല്ലാം വീടുകളില്‍ ഓര്‍ഡറനുസരിച്ച് ഡെയ്‌ലി ഫ്രഷ് എത്തിക്കും. ഓണ്‍ലൈന്‍ രംഗത്തെ സീഫുഡ് സ്റ്റോര്‍ ആണ് ഡെയ്‌ലി ഫ്രഷ്. ബേബി മറൈന്‍ ഗ്രൂപ്പിന്റെ കീഴിലാണ് ഈ സംരംഭം ആരംഭിച്ചത്.

ഇന്റെര്‍നെറ്റും സാങ്കേതികവിദ്യയും ഓണ്‍ലൈന്‍ റീട്ടെയില്‍ സീഫുഡ് സ്റ്റോറായ ഡെയ്ലി ഫിഷിനെ ജനങ്ങള്‍ക്കിടയില്‍ മികച്ചതാക്കി മാറ്റി. 'ലൈവ് പോലെ നല്ലത്' എന്നതാണ് ഡെയ്‌ലി ഫ്രഷിന്റെ മോട്ടോ.കാരിഫോര്‍, മെട്രോ കാഷ് ആന്‍ഡ് കാരി ഓഫ് ജര്‍മനി, അമേരിക്കയിലെ സിസ്‌കോ എന്നിങ്ങനെയുള്ള ലോകത്തിലെ റീട്ടെയില്‍ ഭീമന്മാര്‍ക്ക് ഇന്ന് ഡെയ്‌ലി ഫ്രഷ് നേരിട്ട് വിതരണം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ മത്സ്യബന്ധന വ്യവസായം താറുമാറായ സമയത്ത്, ബേബി മറൈന്‍ ഗ്രൂപ്പ് 1960 കളുടെ അവസാനത്തില്‍ ഒരു കൂട്ടം ട്രോളറുകളുമായി മത്സ്യബന്ധന വ്യവസായത്തിലേക്ക് കടന്നത്. 1969 ല്‍ ആരംഭിച്ച ഗ്രൂപ്പ് ഇന്നും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. ഇന്ത്യയുടെ വലിയ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധന വ്യവസായം ഒപ്റ്റിമൈസ് ചെയ്ത് ഉത്പാദനം വര്‍ധിപ്പിക്കുക എന്നതായിരുന്നു ബേബി മറൈന്റെ പ്രാരംഭ ലക്ഷ്യം.

1977കളോടെ, കമ്പനി സമുദ്രോല്‍പന്ന കയറ്റുമതിയിലേക്ക് ചക്രവാളങ്ങള്‍ വിശാലമാക്കുകയും കേരളത്തിന്റെ തീരങ്ങളില്‍ നിന്ന് മുംബൈ, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ സാവധാനം വ്യാപിപ്പിക്കുകയും ചെയ്തു. 2002 ല്‍ അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെട്ടതോടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത ഡെലിവറിക്കും വേണ്ടി പുതിയ മാറ്റങ്ങള്‍ കോണ്ടുവന്നു. ഇതിനായി സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തി.

ഡെയ്ലി ഫിഷിന്റെ പ്രമോട്ടര്‍മാര്‍ ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പ്, അമേരിക്ക, തെക്കേ അമേരിക്ക, ജപ്പാന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ഗള്‍ഫ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കൊക്കെ നാല് പതിറ്റാണ്ടിലേറെയായി സമുദ്രോത്പന്നങ്ങളുടെ മുന്‍നിര കയറ്റുമതിക്കാരില്‍ ഒരാളാണ്.

അത്യാധുനികമായ സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചും വ്യവസായത്തിലെ ഏറ്റവും മികച്ച പദ്ധതികള്‍ ആവിഷ്‌ക്കരിച്ചും ബേബി മറൈന്‍ ഇന്ന് മുന്നിട്ടു നില്‍ക്കുന്നു. കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചും, ലോജിസ്റ്റിക്‌സിലും ഗതാഗതത്തിലും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുകയും ലോകമെമ്പാടുമുള്ള വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കായി എറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.