image

9 July 2024 3:06 PM GMT

Industries

അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ നിന്ന് കണ്ടക്ടര്‍ സപ്ലൈ ഓര്‍ഡര്‍ നേടി ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍

MyFin Desk

അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ നിന്ന് കണ്ടക്ടര്‍ സപ്ലൈ ഓര്‍ഡര്‍ നേടി ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
X

Summary

  • ഏകദേശം 900 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്
  • 2025 ഏപ്രിലില്‍ ഓര്‍ഡര്‍ നടപ്പിലാക്കും
  • ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കേബിളുകളുടെയും കണ്ടക്ടറുകളുടെയും നിര്‍മ്മാണത്തിലാണ്


കണ്ടക്ടറുകളുടെ വിതരണത്തിനായി അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡില്‍ നിന്ന് ഏകദേശം 900 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. 2025 ഏപ്രിലില്‍ ഓര്‍ഡര്‍ നടപ്പിലാക്കുമെന്ന് ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

പുതിയ തലമുറയിലെ അലുമിനിയം അലോയ് കണ്ടക്ടറുകളുടെ വിതരണത്തിനായി അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡില്‍ നിന്ന് 899.75 കോടി രൂപയുടെ (ജിഎസ്ടി ഉള്‍പ്പെടെ) ഒരു കത്ത് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കേബിളുകളുടെയും കണ്ടക്ടറുകളുടെയും നിര്‍മ്മാണത്തിലാണ്.