18 July 2024 4:08 PM GMT
Summary
- നിര്‍മ്മാണ ഉത്പ്പന്ന വില്‍പന വലിയ തോതില്‍ തകര്‍ച്ച നേരിട്ടു
- റോഡ് നിര്‍മ്മാണ പദ്ധതികള്‍ മന്ദഗതിയിലായതും പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുന്നതുമാണ് ഇടിവിലേക്ക് നയിച്ചത്
- കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ മികച്ച വളര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍മ്മാണ മേഖല ഇടിവ് നേരിട്ടത്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നിര്‍മ്മാണ ഉത്പ്പന്ന വില്‍പന വലിയ തോതില്‍ തകര്‍ച്ച നേരിട്ടു. റോഡ് നിര്‍മ്മാണ പദ്ധതികള്‍ മന്ദഗതിയിലായതും പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുന്നതുമാണ് ഇടിവിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ മികച്ച വളര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍മ്മാണ മേഖല ഇടിവ് നേരിട്ടത്.
വ്യവസായ സ്ഥാപനമായ ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ഐസിഇഎംഎ) ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ വില്‍പ്പന ഡാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത അളവിന് സമാനമായി മൂന്ന് മാസ കാലയളവില്‍ ഏകദേശം 24,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഇന്‍ഡസ്ട്രി കണക്കാക്കുന്നു.
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ബാരോമീറ്ററായി പരക്കെ കണക്കാക്കപ്പെടുന്ന നിര്‍മ്മാണ ഉപകരണങ്ങളുടെ വില്‍പ്പന ഈ വര്‍ഷം മന്ദഗതിയിലായിരിക്കുമെന്ന് വ്യവസായ വിദഗ്ദര്‍ കണക്കാക്കുന്നു.
തിരഞ്ഞെടുപ്പ് ആഘാതം ആദ്യ പാദത്തിലെ വില്‍പ്പനയെ ബാധിച്ചെങ്കിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറയുന്ന മഴക്കാലം, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡിമാന്‍ഡ് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ബജറ്റില്‍ ഈ മേഖലയ്ക്ക് ഗുണം ചെയ്യുന്ന വ്യവസ്ഥകള്‍ ഉണ്ടാകുമെന്നാണ് വ്യവസായം പ്രതീക്ഷിക്കുന്നത്.