23 Jan 2024 9:41 AM GMT
Summary
- നിലവില്‍ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം ഏകദേശം 595 മില്യണ്‍ ടണ്‍
- 2023 -24ല്‍ ആവശ്യകത 10 മുതൽ 12 ശതമാനം വരെ വർധിക്കുമെന്ന് പ്രതീക്ഷ
- ശേഷി കൂട്ടിച്ചേര്‍ക്കുന്നതില്‍ 55 ശതമാനത്തോളം പങ്കുവഹിക്കുന്നത് വലിയ കമ്പനികള്‍
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ സിമന്‍റ് വ്യവസായത്തിന്‍റെ പ്രതിവർഷ ഉല്‍പ്പാദന ശേഷിയില്‍ 150 മുതൽ 160 മില്യണ്‍ ടൺ വരെയുള്ള വളര്‍ച്ച ഉണ്ടാകുമെന്നാണ് ക്രിസിലിന്‍റെ മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്‌സ് റിപ്പോർട്ട് വിലയിരുത്തുന്നത്. പശ്ചാത്തല സൗകര്യ വികസനം, ഭവന നിര്‍മാണം എന്നിവയ്ക്കായുള്ള ആവശ്യകത ഉയരുന്നതു കണക്കിലെടുത്തുകൊണ്ടാണ് കമ്പനികള്‍ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുന്നത്.
നിലവിൽ, ഇന്ത്യയിലെ മൊത്തം സിമന്‍റ് ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം ഏകദേശം 595 മില്യണ്‍ ടണ്ണാണ് ആണ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായണ് 119 എംടിപിഎ ശേഷി കൂട്ടിച്ചേര്‍ത്തത്.
അടുത്ത സാമ്പത്തിക വർഷം 70 മുതൽ 75 എംടിപിഎ വരെ ശേഷി കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ശേഷി വികസനത്തിന്‍റെ ഏകദേശം 55 ശതമാനം രാജ്യത്തിന്റെ കിഴക്കൻ, മധ്യ മേഖലകളിൽ കേന്ദ്രീകരിച്ചുള്ളതാണ്. ശേഷി കൂട്ടിച്ചേര്‍ക്കുന്നതില്‍ 55 ശതമാനത്തോളം പങ്കുവഹിക്കുന്നത് വലിയ കമ്പനികളാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ശക്തമായ ഡിമാൻഡ് വൻകിട കളിക്കാരുടെയും ചില ഇടത്തരം കളിക്കാരുടെയും ബാലൻസ് ഷീറ്റ് ഉയർത്തി. ഇതും ശേഷി വിപുലീകരിക്കാൻ അവരെ പ്രേരിപ്പിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ സിമന്‍റിന്‍ ആവശ്യകത 10 മുതൽ 12 ശതമാനം വരെ വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.