image

19 Sep 2023 11:18 AM GMT

Industries

സിമന്റ് മേഖല: ബിർള കോർപും ജെകെ ലക്ഷ്മിയും ശ്രദ്ധാകേന്ദ്രം

MyFin Desk

jk laxmi cement share price |cement sector | birla corporation,
X

Summary

  • ജൂലൈയില്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിമന്‍റിന്‍റെ വില ഉയർന്നിരുന്നു
  • സിമന്‍റ് മേഖലയ്ക് സെപ്റ്റംബർ അനുകൂലമായിരുന്നു
  • സെപ്റ്റംബർ മുതല്‍ കിഴക്കന്‍ മേഖലകളില്‍ ചാക്കൊന്നിന് 30-35 രൂപ വരെ വില വർധിപ്പിച്ചു


മൺസൂൺ ക്വാർട്ടർ പൊതുവേ നിർമ്മാണ പ്രവർത്തനങ്ങൾക്കും സിമന്‍റ് മേഖലയ്ക്കും അനുയോജ്യമല്ല. എന്നാല്‍ ഇത്തവണ സെപ്തംബർ പാദം നിർമാണ പ്രവത്തനങ്ങൾ തുടങ്ങാനും തുടരാനും അനുകൂലമായിരുന്നു. സ്വാഭാവികമായും സിമന്‍റ് മേഖലയ്ക്കും സെപ്റ്റംബർ അനുകൂലമായി. ദുർബലമായ മൺസൂൺ, തിരഞ്ഞെടുപ്പിന് മുമ്പുള്ള അധിക ചെലവ്, അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ്, ഉയർന്ന മൂലധനനിക്ഷേപം ആവശ്യമുള്ള വ്യാവസായിക പദ്ധതികൾ തുടങ്ങിയവ സിമന്‍റ് മേഖലയ്ക്ക് ഉണർവ് നല്കി. ഈ മേഖലകളില്‍ മികച്ച ഡിമാണ്ടാണ് സിമന്‍റിനു ലഭിച്ചത്. അതുകൊണ്ടുതന്നെ വില താഴാതെ സ്ഥിരതയോടെ നില്ക്കുകയും ചെയ്തു.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ജൂൺ മുതൽ സിമന്റ് വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ജൂലൈയില്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിമന്‍റിന്‍റെ വില ഉയർത്തുകയും ചെയ്തു. സെപ്റ്റംബർ മുതല്‍ കിഴക്കന്‍ മേഖലകളില്‍ ചാക്കൊന്നിന് 30-35 രൂപ വരെ വില വർധിപ്പിച്ചു. കൂടാതെ സെപ്റ്റംബർ 11 -ന് ബാഗിന് 30 രൂപയുടെ വർദ്ധനവ് ഡബ്ള്യുഇഎഫ് നിർദ്ദേശിച്ചിരുന്നു. അതേസമയം, മറ്റ് പ്രദേശങ്ങളിൽ പ്രകടമായ വിലവർദ്ധനവ് കാണാൻ ഇടയാക്കിയിട്ടില്ല. കിഴക്കൻ മേഖലയിൽ സെപ്റ്റംബറിന്‍റെ തുടക്കത്തിൽ വലവര്‍ധിപ്പിച്ചു.

വരാനിരിക്കുന്ന ഉത്സവ സീസണും വർധിച്ച നിർമാണ പ്രവർത്തനങ്ങളും കണക്കിലെടുത്ത് സിമെന്റിനു വില വർധിക്കാനുള്ള സാധ്യത കൂടുതലാണ്.

സർക്കാരിന്റെ അടിസ്ഥാന സൌകര്യ പദ്ധതികളിലെ ഡിമാൻഡ്, റിയൽ എസ്റ്റേറ്റ്, സ്വകാര്യ മൂലധന നിക്ഷേപം, രണ്ടും മൂന്നു നാലൂം നിര നഗരങ്ങളിൽ നിന്നുള്ള ഭവന ഡിമാൻഡ് തുടങ്ങിയവ സിമന്റ് ഡിമാൻഡ് ഉയരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

മെച്ചപ്പെട്ട ഡിമാൻഡ്, വർദ്ധിച്ച വ്യവസായ ഏകീകരണം, ഹരിത വൈദ്യുത നിലയങ്ങൾ സ്ഥാപിക്കൽ (ഡബ്ള്യുഎച്ആർഎസ്, സോളാർ പ്ലാന്റുകൾ), വർദ്ധിപ്പിച്ച എഎഫ്ആർ, ബ്ലെൻഡഡ് സിമന്റ് ഷെയർ തുടങ്ങിയ ചെലവ് ചുരുക്കൽ നടപടികൾ തുടങ്ങിയവ, വരും വർഷങ്ങളിൽ സിമന്റ് വ്യവസായത്തിന്റെ ചലനാത്മകതയെക്കുറിച്ച് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് സിമന്‍റ് കമ്പനി മാനേജ്മെന്‍റുകള്‍ പ്രത്യാശിക്കുന്നു.

ബിർള കോർപ്പറേഷൻ

ഇപ്പോഴത്തെ വില : 1216 രൂപ

ലക്ഷ്യവില : 1460 രൂപ

വിലമാറ്റം പ്രതീക്ഷ : 20 %

ബിർള കോർപറേഷന്‍ മുകുത്ബാൻ പ്ലാന്റിലെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശേഷി വളർച്ചയ്ക്കൊപ്പം ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിലും കമ്പനി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ വില്പ്പന വ്യാപ്തത്തില്‍ 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. സാമ്പത്തിക വർഷ അവസാനത്തോടെ പ്രവർത്തനലാഭം ഒഹിയൊന്നിന് 850 രൂപയായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ജെ കെ ലക്ഷ്മി

ഇപ്പോഴത്തെ വില : 648 രൂപ

ലക്ഷ്യവില : 820 രൂപ

വിലമാറ്റം പ്രതീക്ഷ : 25 %

ഗുജറാത്ത് ഉള്‍പ്പെടെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ളതും കുറഞ്ഞ ചെലവില്‍ ഉത്പാദനം നടത്തുകയുംചെയ്യുന്ന കമ്പനിയാണ് ജെ കെ ലക്ഷ്മി സിമന്‍റസ്. ജിയോ-മിക്‌സ് ഒപ്റ്റിമൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. പ്രീമിയം ഉൽപ്പന്നങ്ങളുടെ വിഹിതം വർദ്ധിപ്പിക്കുന്നു. മികച്ച ബ്രാൻഡ് ദൃശ്യപരത, സുസ്ഥിര വളർച്ച; ഒപ്പം ഡിജിറ്റൈസേഷനും ഓട്ടോമേഷനും.

നടപ്പ് സാമ്പത്തിക വർഷം വില്പന വ്യാപ്തത്തില്‍ 19 ശതമാനം വളർച്ചയാണ് മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളിൽ ഇബിറ്റ്ഡ/ടി 1,000 രൂപയായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല