Summary
- കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 16.24 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
- മൊത്ത ചെലവ് 1,153.27 കോടി രൂപയിൽ നിന്ന് 1,457.63 കോടി രൂപയായി.
ഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ ഇന്ത്യ സിമന്റ് ലിമിറ്റഡിന്റെ അറ്റാദായം 133.29 കോടി രൂപയായി. കമ്പനിയുടെ ഉപസ്ഥാപനമായ സ്പ്രിങ് വേ മൈനിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിൽപ്പനയാണ് ഈ നേട്ടത്തിന് കാരണം.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 16.24 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷാദി ഇതേ കാലയളവിലുണ്ടായിരുന്ന 1,160.63 കോടി രൂപയിൽ നിന്നും 10.37 ശതമാനം വർധിച്ച് 1,281 കോടി രൂപയായി.
മൊത്ത ചെലവ് 1,153.27 കോടി രൂപയിൽ നിന്ന് 1,457.63 കോടി രൂപയായി.
2022 ഒക്ടോബർ 10 നാണ് അനുബന്ധ സ്ഥാപനമായ എസ് എം പി എല്ലിലുണ്ടായിരുന്ന നിക്ഷേപം 476.88 കോടി രൂപയ്ക്ക് കമ്പനി വിറ്റഴിച്ചത്.
ഇതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ, ഡിസംബർ മാസം വരെയുള്ള കാലയളവിൽ കമ്പനിയുടെ ലാഭം 300 കോടി രൂപയായി.