image

19 Sep 2022 3:09 AM GMT

Cement

രാജ്യത്തെ ഏറ്റവും ലാഭകരമായ സിമന്റ് നിര്‍മ്മാതാവാകും: ഗൗതം അദാനി

MyFin Desk

രാജ്യത്തെ ഏറ്റവും ലാഭകരമായ സിമന്റ് നിര്‍മ്മാതാവാകും: ഗൗതം അദാനി
X

Summary

ഡെല്‍ഹി: അംബുജ സിമന്റ്സിന്റെയും എസിസിയുടെയും 6.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് ശേഷം, സിമന്റ് നിര്‍മ്മാണ ശേഷി ഇരട്ടിയാക്കാനും രാജ്യത്തെ ഏറ്റവും ലാഭകരമായ നിര്‍മ്മാതാവാകാനും തന്റെ ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. റെക്കോഡ് സാമ്പത്തിക വളര്‍ച്ചയുടെയും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും പിന്‍ബലത്തില്‍ ഇന്ത്യയിലെ സിമന്റ് ഡിമാന്‍ഡില്‍ പലമടങ്ങ് വര്‍ധനവുണ്ടായി. ഇത് സിമന്റ് ബിസിനസ്സിന്റെ വിപുലീകരണത്തിന് സഹായമാകും. സ്വിസ്സ് പ്രമുഖരായ ഹോള്‍സിമിന്റെ രണ്ട് സ്ഥാപനങ്ങളിലെയും ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍, മെറ്റീരിയല് […]


ഡെല്‍ഹി: അംബുജ സിമന്റ്സിന്റെയും എസിസിയുടെയും 6.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് ശേഷം, സിമന്റ് നിര്‍മ്മാണ ശേഷി ഇരട്ടിയാക്കാനും രാജ്യത്തെ ഏറ്റവും ലാഭകരമായ നിര്‍മ്മാതാവാകാനും തന്റെ ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു.

റെക്കോഡ് സാമ്പത്തിക വളര്‍ച്ചയുടെയും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും പിന്‍ബലത്തില്‍ ഇന്ത്യയിലെ സിമന്റ് ഡിമാന്‍ഡില്‍ പലമടങ്ങ് വര്‍ധനവുണ്ടായി. ഇത് സിമന്റ് ബിസിനസ്സിന്റെ വിപുലീകരണത്തിന് സഹായമാകും.

സ്വിസ്സ് പ്രമുഖരായ ഹോള്‍സിമിന്റെ രണ്ട് സ്ഥാപനങ്ങളിലെയും ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍, മെറ്റീരിയല് സ്പെയ്സ് എന്നിവയിലെ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഇന്‍ബൗണ്ട് ഏറ്റെടുക്കല്‍ ഇടപാടാണ് ഇതെന്നും 4 മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അവസാനിച്ച ഈ ഏറ്റെടുക്കല്‍ ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ നില്‍ക്കുന്ന സമയത്താണ് ഈ ബിസിനസ്സിലേക്കുള്ള തങ്ങളുടെ പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.