Summary
ഡെല്‍ഹി: 2022 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ അള്‍ട്രാടെക് സിമന്റിന്റെ മൊത്തം അറ്റാദായം 6.94 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,582.02 കോടി രൂപയായി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 1,700.03 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28.18 ശതമാനം വര്‍ധിച്ച് 15,163.98 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,829.84 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷം ശക്തമായി തന്നെ അവസാനിച്ചെങ്കിലും 2022 മെയ് […]
ഡെല്‍ഹി: 2022 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ അള്‍ട്രാടെക് സിമന്റിന്റെ മൊത്തം അറ്റാദായം 6.94 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,582.02 കോടി രൂപയായി.
മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 1,700.03 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28.18 ശതമാനം വര്‍ധിച്ച് 15,163.98 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,829.84 കോടി രൂപയായിരുന്നു.
2022 സാമ്പത്തിക വര്‍ഷം ശക്തമായി തന്നെ അവസാനിച്ചെങ്കിലും 2022 മെയ് മാസത്തില്‍ മൊത്തത്തിലുള്ള പണപ്പെരുപ്പ പ്രവണതകളും കുറഞ്ഞ തൊഴില്‍ ലഭ്യതയും സിമന്റ് ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിച്ചെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷത്തിലെ 9,508.26 കോടി രൂപയില്‍ നിന്ന് 36.51 ശതമാനം ഉയര്‍ന്ന് 12,980.06 കോടി രൂപയായി.