image

20 July 2022 1:14 AM GMT

Cement

അംബുജ സിമന്റ്‌സ്, അറ്റാദായം 25.5 ശതമാനം ഇടിഞ്ഞു

MyFin Desk

അംബുജ സിമന്റ്‌സ്, അറ്റാദായം 25.5 ശതമാനം ഇടിഞ്ഞു
X

Summary

ഡെല്‍ഹി: ഇന്ധന വിലക്കയറ്റവും, പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളും മൂലം 2022 ജൂണ്‍ പാദത്തില്‍ അംബുജ സിമന്റ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 25.46 ശതമാനം ഇടിഞ്ഞ് 865.44 കോടി രൂപയായി. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,161.16 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയതെന്ന് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 15.11 ശതമാനം ഉയര്‍ന്ന് 8,032.88 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 6,978.24 കോടി രൂപയായിരുന്നു. […]


ഡെല്‍ഹി: ഇന്ധന വിലക്കയറ്റവും, പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളും മൂലം 2022 ജൂണ്‍ പാദത്തില്‍ അംബുജ സിമന്റ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 25.46 ശതമാനം ഇടിഞ്ഞ് 865.44 കോടി രൂപയായി. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,161.16 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയതെന്ന് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 15.11 ശതമാനം ഉയര്‍ന്ന് 8,032.88 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 6,978.24 കോടി രൂപയായിരുന്നു.

അംബുജ സിമന്റ്‌സിന്റെ മൊത്തം ചെലവ് മുന്‍ വര്‍ഷത്തിലെ 5,467.33 കോടി രൂപയില്‍ നിന്ന് 2022 ലെ രണ്ടാം പാദത്തില്‍ 33.09 ശതമാനം ഉയര്‍ന്ന് 7,276.72 കോടി രൂപയായിരുന്നു. കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 723.08 കോടി രൂപയില്‍ നിന്ന് 44.92 ശതമാനം വര്‍ധിച്ച് 1,047.90 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സ്റ്റാന്‍ഡ് എലോണ്‍ വരുമാനം 3,993.45 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 3,371.18 കോടി രൂപയായിരുന്നു. 18.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അംബുജ സിമന്റ്‌സിന്റെ വില്‍പ്പന മുന്‍ വര്‍ഷം ഇതേ പാദത്തിലെ 6.42 ദശലക്ഷം ടണ്ണില്‍ നിന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ 15.10 ശതമാനം ഉയര്‍ന്ന് 7.39 ദശലക്ഷം ടണ്ണായി (എംടിപിഎ).

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2022 ജനുവരി-ജൂണ്‍ കാലയളവില്‍ 8.43 ശതമാനം വര്‍ധിച്ച് 15,932.92 കോടി രൂപയായി. 2021ലെ രണ്ടാം പകുതിയില്‍ ഇത് 14,693.05 കോടി രൂപയായിരുന്നു. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തെ ഇന്ധന വില വര്‍ധനയും അനുബന്ധ പണപ്പെരുപ്പ പ്രത്യാഘാതങ്ങളും ബാധിച്ചെങ്കിലും എസിസിയുമായുള്ള മാസ്റ്റര്‍ സപ്ലൈ കരാര്‍ ലോജിസ്റ്റിക് ചെലവുകളില്‍ ശക്തമായ പ്രകടനത്തിന് കാരണമായന്നെ് ഹോള്‍സിം ഇന്ത്യ സിഇഒയും അംബുജ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നീരജ് അഖൗരി പറഞ്ഞു.