നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയാണ്. 22.32 മെട്രിക് ടണ്‍ ഏകീകൃത ഉല്‍പ്പാദന...
നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയാണ്. 22.32 മെട്രിക് ടണ്‍ ഏകീകൃത ഉല്‍പ്പാദന ശേഷിയുള്ള ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സിമന്റ് കമ്പനിയാണിത്. നിര്‍മ്മ ഗ്രൂപ്പ് കമ്പനിയായ നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 1999 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2014 ല്‍ നിംബോളിലെ ഗ്രീന്‍ഫീല്‍ഡ് സിമന്റ് പ്ലാന്റിലൂടെയാണ് നിര്‍മ്മ ഗ്രൂപ്പ് സിമന്റ് ബിസിനസിലേക്ക് ചുവടുവെച്ചത്. അതിനുശേഷം, 2016 ല്‍ ലഫാര്‍ജ് ഹോള്‍സ് 2020 ല്‍ എന്‍ യു വിസ്ത (മുമ്പ് ഇമാമി സിമന്റ് ലിമിറ്റഡ്) എന്നീ കമ്പനികളുടെ ഇന്ത്യന്‍ സിമന്റ് ബിസിനസ് ഏറ്റെടുത്തു.
കിഴക്കന്‍ ഇന്ത്യയിലെ പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കമ്പനിക്ക് 11 സിമന്റ് പ്ലാന്റുകള്‍ ഉണ്ട്. അതില്‍ അഞ്ച് സംയോജിത യൂണിറ്റുകളും അഞ്ച് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ഒരു ബ്ലെന്‍ഡിംഗ് യൂണിറ്റും ഉള്‍പ്പെടുന്നു. കമ്പനിക്ക് 44.7 മെഗാവാട്ട് ശേഷിയുള്ള വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനങ്ങള്‍, 1.5 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍, 105 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍ എന്നിവയുണ്ട്.
പോര്‍ട്ട്ലാന്‍ഡ് സിമന്റ്, പോര്‍ട്ട്ലാന്‍ഡ് സ്ലാഗ് സിമന്റ്, പോര്‍ട്ട്ലാന്‍ഡ് പോസോളാന സിമന്റ്, പോര്‍ട്ട്ലാന്‍ഡ് കോമ്പോസിറ്റ് സിമന്റ് എന്നിവ കമ്പനി ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു, കോണ്‍ക്രിറ്റോ, ഡ്യുറാഗാര്‍ഡ്, പി എസ് സി, നിര്‍മക്‌സ്, ഡബിള്‍ ബുള്‍, ഇന്‍ഫ്രാസെം, പ്രോസെം എന്നിവയാണ് ബ്രാന്‍ഡുകള്‍. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 18,697.12 കോടി രൂപയാണ്. ബി എസ് സിയിലും എന്‍ എസ്. സി യിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ പാദത്തില്‍ കമ്പനിയുടെ മൊത്ത വില്‍പ്പന 58,053.5 കോടി രൂപയും മൊത്തം വരുമാനം 58,887.6 കോടി രൂപയുമാണ്.