image

15 Jan 2022 3:08 AM GMT

Cement

ജെ കെ ലക്ഷ്മി സിമന്റ് ലിമിറ്റഡിനെ അറിയാം

MyFin Desk

ജെ കെ ലക്ഷ്മി സിമന്റ് ലിമിറ്റഡിനെ അറിയാം
X

Summary

മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിമന്റ് വ്യവസായത്തില്‍ അറിയപ്പെടുന്നതും സുസ്ഥിരവുമായ പേരാണ് ജെ കെ ലക്ഷ്മി സിമന്റ്.


ജെ കെ ലക്ഷ്മി സിമന്റ് ലിമിറ്റഡ് പ്രശസ്തമായ ജെ കെ ഗ്രുപ്പിന്റെ ഭാഗമാണ്. നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പ്രമുഖ വ്യവസായ സ്ഥാപനം ടയര്‍, സിമന്റ്, പേപ്പര്‍, പവര്‍ ട്രാന്‍സ്മിഷന്‍, സീലിംഗ് സൊല്യൂഷന്‍സ്, പാലുല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നേതൃത്വ സാന്നിധ്യവുമായി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്നു. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിമന്റ് വ്യവസായത്തില്‍ അറിയപ്പെടുന്നതും സുസ്ഥിരവുമായ പേരാണ് ജെ കെ ലക്ഷ്മി സിമന്റ്. കമ്പനിക്ക് 4,000 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുണ്ട്. വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലെ സിമന്റ് വിപണികളില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.

ഉല്‍പ്പന്ന ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി, എന്നിവയില്‍ കമ്പനി നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1982-ല്‍ ആരംഭിച്ച കമ്പനിക്ക്, രാജസ്ഥാനിലെ സിരോഹി ജില്ലയിലെ ജയ്കയ്പുരത്തും, രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലുള്ള ദാബോക്കിലും (കമ്പനിയുടെ ഒരു അനുബന്ധ സ്ഥാപനം), ദുര്‍ഗിലെ അഹിവാരയിലും ആധുനികവും പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കൃതവും സംയോജിതവുമായ സിമന്റ് പ്ലാന്റുകള്‍ ഉണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്തിലെ കലോല്‍, സൂറത്ത്, ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ജമ്രി, ഒഡീഷയിലെ കട്ടക്ക് എന്നിവിടങ്ങളില്‍ നാല് സ്പ്ലിറ്റ് ലൊക്കേഷന്‍ ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ഉണ്ട്.

കമ്പനിയുടെ സംയോജിത ശേഷി പ്രതിവര്‍ഷം 13.3 ദശലക്ഷം മെട്രിക് ടണ്‍ ആണ്. 400-ലധികം സിമന്റ് ഡംപുകളുടെയും 7000-ലധികം ചാനല്‍ പങ്കാളികളുടെയും വിശാലമായ ശൃംഖലയുമായി, ജെകെ ലക്ഷ്മി സിമന്റ് ബ്രാന്‍ഡ് അതിന്റെ വിപണികളില്‍ മുന്‍ നിര സ്ഥാനം നേടിയിട്ടുണ്ട്. വ്യവസായത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ഉല്‍പ്പാദകരില്‍ ഇടംപിടിച്ചുകൊണ്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.