image

13 Jan 2022 5:04 AM GMT

Cement

കരുത്തേകാൻ ഡാൽമിയ സിമന്റ്സ്

MyFin Desk

കരുത്തേകാൻ ഡാൽമിയ സിമന്റ്സ്
X

Summary

കമ്പനിക്ക് 10,522 കോടി വരുമാനവും 29,700 വിപണി മൂലധനവുമുണ്ട്. സിമന്റ്, ട്രാവല്‍ ഏജന്‍സി, മാഗ്‌നസൈറ്റ്, റിഫ്രാക്ടറി, ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണം എന്നിവയുമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 70 ലേറെ വര്‍ഷത്തെ നീണ്ട അനുഭവസമ്പത്തുണ്ട്.


1939 ല്‍ ജെയ് ദയാല്‍ ഡാല്‍മിയ സ്ഥാപിച്ച ഡാല്‍മിയ സിമന്റ്, ഇന്ത്യയിലെ മുന്‍നിര സിമന്റ് കമ്പനികളിലൊന്നാണ്. ഡാല്‍മിയ ഭാരത് ലിമിറ്റഡിന്റെ 100% അനുബന്ധ സ്ഥാപനമാണ്. കമ്പനി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പതിമൂന്ന് സിമന്റ് പ്ലാന്റുകളും ഗ്രൈന്‍ഡിംഗ് യൂണിറ്റുകളുമുള്ള കമ്പനി പ്രതിവര്‍ഷം 33 ദശലക്ഷം ടണ്‍ (എംടിപിഎ) സിമന്റ് ഉത്പാദിപ്പിക്കുന്നു. 20,000 ലധികം ഡീലര്‍മാരും സബ്-ഡീലര്‍മാരുമുള്ള കമ്പനി നിലവില്‍ 22 ലധികം സംസ്ഥാനങ്ങളില്‍ സേവനം നല്‍കുന്നു.

പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ നാല് പ്രധാന കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഓരോന്നിലും പ്ലാന്റുകളുള്ള ഒരേയൊരു കമ്പനിയാണ് ഡാല്‍മിയ സിമന്റ്. ഡാല്‍മിയ സിമന്റ്, ഡാല്‍മിയ ഡി എസ് പി, കൊണാര്‍ക്ക് സിമന്റ് എന്നീ മൂന്ന് ബ്രാന്‍ഡുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ലാഗ് സിമന്റ് നിര്‍മ്മാതാക്കളാണ് ഡാല്‍മിയ സിമന്റ്. എണ്ണക്കിണറുകള്‍, റെയില്‍വേ സ്ലീപ്പറുകള്‍, എയര്‍സ്ട്രിപ്പുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സൂപ്പര്‍-സ്‌പെഷ്യാലിറ്റി സിമന്റ് ഉല്‍പ്പാദനത്തില്‍ മുന്‍നിരയിലാണ് ഡാല്‍മിയ.

കമ്പനി അതിന്റെ പ്രാദേശിക കേന്ദ്രങ്ങളില്‍ അത്യാധുനിക റോബോട്ടിക് ലാബുകള്‍ (ഡാല്‍മിയ സിമന്റ് ഫ്യൂച്ചര്‍ ലാബ്‌സ് ) കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന മൂന്ന് ഗവേഷണ-വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സിമന്റ് നിര്‍മ്മാണത്തില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ഡാല്‍മിയായ്ക്കാണ്. കമ്പനിക്ക് 10,522 കോടി വരുമാനവും 29,700 വിപണി മൂലധനവുമുണ്ട്. സിമന്റ്, ട്രാവല്‍ ഏജന്‍സി, മാഗ്‌നസൈറ്റ്, റിഫ്രാക്ടറി, ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണം എന്നിവയുമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 70 ലേറെ വര്‍ഷത്തെ നീണ്ട അനുഭവസമ്പത്തുണ്ട്.