13 Jan 2022 9:36 AM IST
Summary
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (ആര്‍ ഐ എല്‍) അനുബന്ധ സ്ഥാപനമായ റിലയന്‍സ് സിമന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ (റിലയന്‍സ് സിമന്റ്) 100% ഓഹരികളും കമ്പനി ഏറ്റെടുത്തു.
എം പി ബിര്‍ള ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ബിര്‍ള കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സിമന്റ് ഡിവിഷനില്‍ ഏഴ് പ്ലാന്റുകളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍ഡിനറി പോര്‍ട്ട്ലാന്‍ഡ് സിമന്റ് 43, 53 ഗ്രേഡുകള്‍, പോര്‍ട്ട്ലാന്‍ഡ് പോസോളാന സിമന്റ്, ഫ്ളൈ ആഷ് അടിസ്ഥാനമാക്കിയുള്ള, ലോ ആല്‍ക്കലി പോര്‍ട്ട്ലാന്‍ഡ് സിമന്റ്, പോര്‍ട്ട്ലാന്‍ഡ് സ്ലാഗ് സിമന്റ്, ലോ ഹീറ്റ് സിമന്റ്, സള്‍ഫേറ്റ് റെസിസ്റ്റന്റ് സിമന്റ് എന്നിങ്ങനെയുള്ള സിമന്റ് ഇനങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ബിര്‍ള സിമന്റ് സാമ്രാട്ട്, ബിര്‍ള സിമന്റ് ഖജുരാഹോ, ബിര്‍ള സിമന്റ് ചേതക്, ബിര്‍ള പ്രീമിയം സിമന്റ് എന്നീ ബ്രാന്‍ഡുകളിലാണ് സിമന്റ് വിപണനം ചെയ്യുന്നത്. ഇവയില്‍ മിക്കതും നേപ്പാളിലേക്ക് വലിയ അളവില്‍ സിമന്റ് കയറ്റുമതി ചെയ്യുന്നു.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (ആര്‍ ഐ എല്‍) അനുബന്ധ സ്ഥാപനമായ റിലയന്‍സ് സിമന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ (റിലയന്‍സ് സിമന്റ്) 100% ഓഹരികളും കമ്പനി ഏറ്റെടുത്തു. ഈ ഏറ്റെടുക്കലിനുശേഷം, റിലയന്‍സ് സിമന്റ് ബിര്‍ള കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സഹ സ്ഥാപനമായി മാറി. ഈ ലയനം വഴി റിലയന്‍സിന്റെ മൂന്ന് സിമന്റ് പ്ലാന്റുകള്‍-മൈഹാറിലെ (മധ്യപ്രദേശ്) സംയോജിത പ്ലാന്റ്, കുന്ദന്‍ഗഞ്ച് (ഉത്തര്‍പ്രദേശ്), ബുട്ടിബോറി (മഹാരാഷ്ട്ര) എന്നിവിടങ്ങളില്‍-ബിര്‍ള ഗ്രൂപ്പിന്റെ കൈവശം വന്നു ചേര്‍ന്നു.