27 July 2024 11:31 AM GMT
Summary
- ഇന്ത്യയില്‍ 26% കേസുകള്‍
- രാജ്യത്തുടനീളമുള്ള 1,869 കാന്‍സര്‍ രോഗികളില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ ശനിയാഴ്ച കാന്‍സര്‍ ദിനത്തില്‍ പുറത്തിറക്കി
- ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രവണതയുണ്ടെന്നും പഠനം
ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികളില്‍ 26 ശതമാനം പേര്‍ക്കും തലയിലും കഴുത്തിലുമായി പ്രശ്‌നങ്ങളുള്ളതായും രാജ്യത്ത് ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്ന പ്രവണതയുണ്ടെന്നും പഠനം. രാജ്യത്തുടനീളമുള്ള 1,869 കാന്‍സര്‍ രോഗികളില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ ശനിയാഴ്ച കാന്‍സര്‍ ദിനത്തില്‍ പുറത്തിറക്കി.
ഡല്‍ഹി ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‍ മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 30 വരെ തങ്ങളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വന്ന കോളുകളുടെ ഡാറ്റ ക്രോഡീകരിച്ചാണ് പഠനം നടത്തിയത്.
വര്‍ദ്ധിച്ചുവരുന്ന പുകയില ഉപഭോഗവും ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയും മൂലം തലയിലും കഴുത്തിലുമുള്ള കാന്‍സര്‍ കേസുകളില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍, ഇന്ത്യയില്‍ വര്‍ദ്ധനവ് കാണുന്നുവെന്ന് ഇന്ത്യയിലെ കാന്‍സര്‍ മുക്ത് ഭാരത് കാമ്പെയ്നിന്റെ തലവനായ മുതിര്‍ന്ന ഓങ്കോളജിസ്റ്റ് ഡോ. ആശിഷ് ഗുപ്ത പറഞ്ഞു.