image

29 July 2024 11:34 AM GMT

Industries

ടാറ്റ ക്യാപിറ്റലില്‍ നിന്ന് 239 കോടി രൂപയുടെ ധനസഹായം നേടി ബ്ലൂപൈന്‍ എനര്‍ജി

MyFin Desk

bluepine energy gets rs 239 crore funding from tata capital
X

Summary

  • ഈ തുക ഛത്തീസ്ഗഡിലെ സോളാര്‍ പവര്‍ പ്രോജക്ടിനായി വിനിയോഗിക്കും
  • ആക്ടിസ് ഇന്ത്യയില്‍ സ്ഥാപിച്ച ഒരു പ്രമുഖ പുനരുപയോഗ ഊര്‍ജ്ജ സേവന കമ്പനിയാണ് ബ്ലൂപൈന്‍ എനര്‍ജി
  • 75 മെഗാവാട്ട് പദ്ധതി പ്രതിവര്‍ഷം ഏകദേശം 117 ദശലക്ഷം യൂണിറ്റ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്


ടാറ്റ ക്യാപിറ്റലില്‍ നിന്ന് 239 കോടി രൂപയുടെ സാമ്പത്തിക സഹായം നേടിയതായി ബ്ലൂപൈന്‍ എനര്‍ജി തിങ്കളാഴ്ച അറിയിച്ചു. ഈ തുക ഛത്തീസ്ഗഡിലെ സോളാര്‍ പവര്‍ പ്രോജക്ടിനായി വിനിയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

75 മെഗാവാട്ട് പദ്ധതി പ്രതിവര്‍ഷം ഏകദേശം 117 ദശലക്ഷം യൂണിറ്റ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുമെന്നും 1,07,000 ടണ്ണിലധികം കാര്‍ബണ്‍ പുറന്തള്ളല്‍ നികത്തുമെന്നും പ്രതീക്ഷിക്കുന്നു.

ആഗോള നിക്ഷേപകനും സുസ്ഥിര ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ കെട്ടിപ്പടുക്കുന്ന പ്രധാന കമ്പനിയുമായ ആക്ടിസ് ഇന്ത്യയില്‍ സ്ഥാപിച്ച ഒരു പ്രമുഖ പുനരുപയോഗ ഊര്‍ജ്ജ സേവന കമ്പനിയാണ് ബ്ലൂപൈന്‍ എനര്‍ജി.

ടാറ്റ ഗ്രൂപ്പിന്റെ മുന്‍നിര ധനകാര്യ സേവന കമ്പനിയായ ടാറ്റ ക്യാപിറ്റല്‍ ലിമിറ്റഡ്, ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി ബിസിനസ്സ് തുടരുന്നു.