image

12 Oct 2023 11:28 AM GMT

Banking

അക്കൗണ്ട് ഏത് ബാങ്കിലാണെങ്കിലും വിവരങ്ങള്‍ 'ഐഫിനാന്‍സില്‍'

MyFin Desk

information in ifinance regardless of which bank the account is in
X

Summary

  • ഒറ്റ പ്ലാറ്റ്‌ഫോമില്‍ എല്ലാ അക്കൗണ്ടുകളും.
  • ബാലന്‍സ്, ഇടപാടുകള്‍ എന്നിവ പരിശോധിക്കാം.


ഒന്നിലധികം ബാങ്കുകളില്‍ അക്കൗണ്ടുണ്ടോ ഓരോന്നിലെയും വിവരങ്ങള്‍ പരിശോധിക്കാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും മാറി മാറി പരിശോധിക്കേണ്ടി വരുന്നുണ്ടോ? എങ്കില്‍ അതിനൊരു പരിഹാരവുമായാണ് ഐസിഐസിഐ ബാങ്ക് ഐഫിനാന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. റീട്ടെയില്‍ ഉപഭോക്താക്കള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിങ്ങനെ ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കെല്ലാം അവരുടെ സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിലെ ബാലന്‍സ്, ഇടപാടുകള്‍ എന്നിവ പരിശോധിക്കാന്‍ ഒറ്റ പ്ലാറ്റ്‌ഫോം അതാണ് ഐഫിനാന്‍സ്.

ഇതിനു പുറമേ ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഐമൊബൈല്‍ പേ ആപ്ലിക്കേഷന്‍, റീട്ടെയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് (ആര്‍ഐബി), കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് (സിഐബി), ബിസനസുകള്‍ക്കായുള്ള ഇന്‍സ്റ്റാബിസ് ആപ്ലിക്കേഷന്‍ എന്നിവ ഐഫിനാന്‍സ് വഴി മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

ഐഫിനാന്‍സിന്റെ പ്രത്യേകതകള്‍

ഒറ്റ പ്ലാറ്റ്‌ഫോമില്‍ എല്ലാ അക്കൗണ്ടുകളും: ഉപഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകളിലുള്ള അവരുടെ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളും കറന്റ് അക്കൗണ്ടുകളും ഒരു പ്ലാറ്റ്‌ഫോമില്‍ ലിങ്ക് ചെയ്യാം.

വരവ് ചെലവ് കണക്കുകള്‍: ഉപഭോക്താക്കള്‍ക്ക് അവരുടെ വരവും ചെലവും സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്നു.

ചെലവഴിക്കല്‍, പേയ്‌മെന്റുകള്‍ എന്നിവ ട്രാക്ക് ചെയ്യാം:ഉപഭോക്താക്കള്‍ക്ക് അവരുടെ ചെലവഴിക്കല്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഏത് വിഭാഗത്തിലാണ് കൂടുതല്‍ ചെലവഴിക്കല്‍ നടക്കുന്നത് എന്നത് മനസിലാക്കാം. ഇതുവഴി ചെലവഴിക്കലിനെ മാനേജ് ചെയ്യാം.

ഉപഭോക്താവിന് പരിപൂര്‍ണ നിയന്ത്രണം: ഉപഭോക്താക്കള്‍ക്കാണ് പ്ലാറ്റ്‌ഫോമിന്റം നിയന്ത്രണം ഏതൊക്കെ അക്കൗണ്ട്ുകള്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്ത അക്കൗണ്ടിനെ ഒഴിവാക്കണമെങ്കില്‍ ഡി-ലിങ്ക് ചെയ്യാനുള്ള അവസരം എന്നിങ്ങനെ എല്ലാം ഉപഭോക്താവിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്.

വിശദമായ സ്റ്റേറ്റ്‌മെന്റ്: ഉപഭോക്താക്കള്‍ക്ക് ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിശദമായ സ്‌റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കന്‍ സാധിക്കും.

ഐഫിനാന്‍സില്‍ എങ്ങനെ കയറാം

ഐഫിനാന്‍സില്‍ ജോയിന്‍ ചെയ്യണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളായ ഐമൊബൈല്‍ ആപ്ലിക്കേഷന്‍, റീട്ടെയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇന്‍സ്റ്റാബിസ് എന്നിവയിലേതിലെങ്കിലും ലോഗിന്‍ ചെയ്യണം.

ഈ ആപ്ലിക്കേഷനുകളില്‍ നല്‍കിയിട്ടുള്ള ഐഫിനാന്‍സ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ആവശ്യമായ വിവരങ്ങള്‍ നല്‍കി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പരിശോധന പൂര്‍ത്തിയായി കഴിയുമ്പോള്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടും. ലിങ്ക് ചെയ്യേണ്ട അക്കൗണ്ട് ഉപഭോക്താവിന് തെരഞ്ഞെടുക്കാം. ലിങ്ക് ചെയ്തു കഴിഞ്ഞാല്‍ അക്കൗണ്ട് വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ കാണാം.

മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍

ഐസിഐസി ബാങ്കില്‍ അക്കൗണ്ടില്ലാത്ത ഉപഭോക്താക്കള്‍ക്കും ഐമൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതിനുശേഷം ഐഫിനന്‍സ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.