1 Jun 2024 12:02 PM GMT
Summary
- വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ആര്‍ബിഐ
- യുപിഐ, റുപേ കാര്‍ഡുകള്‍ ആഗോളതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആര്‍ബിഐയുടെ പേയ്‌മെന്റ് വിഷന്‍ ഡോക്യുമെന്റ് 2025-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ്
- ഭൂട്ടാന്‍, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ, ഫ്രാന്‍സ്, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, റഷ്യ, യുകെ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ യുപിഐ പേയ്‌മെന്റ്‌സ് അംഗീകരിക്കുന്നുണ്ട്
എന്‍ഐപിഎല്ലുമായി ചേര്‍ന്ന് 2028-29 സാമ്പത്തിക വര്‍ഷത്തോടെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) 20 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു.
ഇതിനായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ആര്‍ബിഐ.
യുപിഐയുടെയും റുപേയുടെയും ആഗോള തലത്തിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
യുപിഐ, റുപേ കാര്‍ഡുകള്‍ ആഗോളതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആര്‍ബിഐയുടെ പേയ്‌മെന്റ് വിഷന്‍ ഡോക്യുമെന്റ് 2025-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ്.
ഭൂട്ടാന്‍, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ, ഫ്രാന്‍സ്, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, റഷ്യ, യുകെ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ യുപിഐ പേയ്‌മെന്റ്‌സ് അംഗീകരിക്കുന്നുണ്ട്.