image

17 Oct 2023 10:59 AM GMT

Banking

മൊബൈല്‍ നമ്പറും ബാങ്കിന്റെ പേരും മതി ഐഎംപിസ് ഇടപാടിന്; പുതിയ നീക്കവുമായി എന്‍സിപിഐ

MyFin Desk

imps
X

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടിലെ പേരുമുണ്ടെങ്കില്‍ ഐഎംപിഎസ് വഴി അഞ്ച് ലക്ഷം രൂപ വരെ വേഗത്തില്‍ കൈമാറാം. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ഐഎംപിഎസ് ഇടപാടുകള്‍ ലളിതമാക്കാനൊരുങ്ങുകയാണ്.

ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം വേഗത്തില്‍ കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്). നിലവില്‍ ഐംപിഎസ് ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ പണം ലഭിക്കേണ്ട അക്കൗണ്ടുടമയുടെ (ബെനഫിറി) അക്കൗണ്ട് നമ്പര്‍, പേര്, ഐഫ്എസ്‌സി എന്നിവയെല്ലാം നല്‍കി ആഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഐഎംപിഎസ് ഇടപാടുകള്‍ ലളിതമകുന്നതോടെ ഇത്രയും വിവരങ്ങളുടെ ആവശ്യം വരുന്നില്ല.

ഐഎംപിഎസിന് കീഴില്‍ രണ്ട് തരം പേയ്‌മെന്റുകളാണുള്ളത്. ഒന്നാമത്തേത് പേഴ്‌സണ്‍-ടു-അക്കൗണ്ട് പേയ്‌മെന്റ് ഇവിടെ പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് എന്നിവ ഉപയോഗിക്കണം. രണ്ടാമത്തേത് വ്യക്തികള്‍ തമ്മിലുള്ള പേയ്‌മെന്റാണ് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം അയയ്ക്കുമ്പോള്‍ ഗുണഭോക്താവിനെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പറും മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി) ഉപയോഗിക്കേണം. മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സവിശേഷ ഏഴ് അക്ക നമ്പറാണ് എംഎംഐഡി. ഓരോ മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ടിനും അതത് ബാങ്ക് പ്രത്യേക എംഎംഐഡി നല്‍കും.

അഞ്ച് ലക്ഷം വരെ കൈമാറാം

ഐഎംപിഎസ് വഴി 5 ലക്ഷം രൂപ വരെ കൈമാറാമെന്നാണ് എന്‍പിസിഐ പറയുന്നത്. നിലവില്‍ രണ്ട ലക്ഷം രൂപവരെയെ കൈമാറാന്‍ സാധിക്കുകയുള്ളു. വലിയ ഇടപാടുകള്‍ക്കായുള്ള ഐഎംപിഎസ് ഫണ്ട് ട്രാന്‍സ്ഫര്‍ യാത്ര, റീട്ടെയില്‍, കോര്‍പ്പറേറ്റ് എന്നീ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് എന്‍പിസിഐയുടെ അഭിപ്രായം.

റിയല്‍ ടൈം ബെനഫിഷറി വാലിഡേഷന്‍

നിലവില്‍ പണം അയക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. എന്നാല്‍ എന്‍സിപിഐ ഇടപാടുകള്‍ നത്തുന്നതിനു മുമ്പ് ബെനഫിഷറിയുടെ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാനുള്ള അവസരവും ലഭ്യമാക്കും. ഇത് തെറ്റായ അക്കൗണിലേക്ക് പണം അയ്ക്കുന്നത് തടയാന്‍ സഹായിക്കും.

ഒരു മൊബൈല്‍ നമ്പര്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്

ഒരു മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുണ്ടെങ്കില്‍ ബെനഫിഷറിക്ക് പണം സ്വീകരിക്കേണ്ട അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി സെറ്റ് ചെയ്യാം.