5 Jan 2025 4:59 AM GMT
Summary
- വായ്പാ വളര്‍ച്ചയില്‍ 3 ശതമാനം വര്‍ധനവ്
- മൂന്നാം പാദത്തില്‍ വായ്പകള്‍ 25.42 ലക്ഷം കോടി രൂപയായി
- മൊത്തം നിക്ഷേപത്തില്‍ 15.8 ശതമാനം വര്‍ധനവ്
ഡിസംബര്‍ പാദത്തില്‍ വായ്പാ വളര്‍ച്ചയില്‍ 3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി എച്ച്ഡിഎഫ്സി ബാങ്ക്. മൂന്നാം പാദത്തില്‍ വായ്പകള്‍ 25.42 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണ് എച്ച്ഡിഎഫ്സി.
2023 ഡിസംബര്‍ 31 അവസാനത്തില്‍ മൊത്തം അഡ്വാന്‍സുകള്‍ 24.69 ലക്ഷം കോടി രൂപയായിരുന്നുവെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നിക്ഷേപത്തിലും വര്‍ധനവുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 22.14 ലക്ഷം കോടിയില്‍ നിന്ന് മൊത്തം നിക്ഷേപത്തില്‍ 15.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിക്ഷേപം 25.63 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
മാനേജ്മെന്റിന് കീഴിലുള്ള ബാങ്കിന്റെ ശരാശരി അഡ്വാന്‍സുകള്‍ (ഇന്റര്‍-ബാങ്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബില്ലുകള്‍ റീഡിസ്‌കൗണ്ട്, സെക്യൂരിറ്റൈസേഷന്‍/അസൈന്‍മെന്റ് എന്നിവയ്ക്കായുള്ള മുന്‍കൂര്‍ ഗ്രോസ് അപ്പ്) അവലോകനം ചെയ്യുന്ന പാദത്തില്‍ 26.27 ലക്ഷം കോടി രൂപയായിരുന്നു. 2023-ല്‍ ഇതേ കാലയളവില്‍ ഇത് 24.41 ലക്ഷം കോടി രൂപയായിരുന്നു. ഇവിടെ 7.6 ശതമാനം വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്.
അതേസമയം, ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ബാങ്കിന്റെ വായ്പാ വളര്‍ച്ച 9.6 ശതമാനമായി ഉയര്‍ന്ന് 5.59 ലക്ഷം കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇത് 5.10 ലക്ഷം കോടി രൂപയായിരുന്നു.
മൊത്തം നിക്ഷേപം 7.3 ശതമാനം വര്‍ധിച്ച് 7.02 ലക്ഷം കോടി രൂപയായി, ഇന്ത്യന്‍ ബാങ്ക് പ്രത്യേക റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.