23 April 2024 2:20 PM GMT
നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകള്‍ മൂന്നാമതൊരാള്‍ നിരീക്ഷിക്കുന്നുണ്ടോ? വിവരങ്ങള്‍ സുരക്ഷിതമാക്കാനുള്ള വഴികള്‍
MyFin Desk
Summary
- ഓണ്‍ലൈന്‍ ബാങ്കിംഗ് ലളിതമാണ് പക്ഷേ, അത്ര സുരക്ഷിതമല്ല
- ഇടയ്ക്കിടയ്ക്ക് പാസ് വേര്‍ഡ് മാറ്റിയതുകൊണ്ടു മാത്രം ബാങ്കിംഗ് സുരക്ഷിതമാകില്ല
- സിസ്റ്റം ലോഗുകളും നെറ്റ് വര്‍ക്ക് ട്രാഫിക് പാറ്റേണുകളും വിശകലനം ചെയ്യുന്നതിലൂടെ സംശയാസ്പദമായ പെരുമാറ്റം അനായാസമായി വിലയിരുത്താനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാനും കഴിയും
ഡിജിറ്റല്‍ ബാങ്കിംഗിലെ സ്വീകാര്യത ബാങ്കുകളെ പുതിയതും നവീനവുമായി ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുന്നുണ്ട്. അതിനനുസരിച്ച് ബാങ്കുകള്‍ പുതിയ പുതിയ ഡിജിറ്റല്‍ സേവനങ്ങളും അവതരിപ്പിക്കുന്നുണ്ട്. സമയ ലാഭം, വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്നു, 24 മണിക്കൂറം ബാങ്കിംഗ് സേനങ്ങള്‍ ലഭ്യമാകുന്നു തുടങ്ങി നിരവധി ഗുണങ്ങള്‍ ഡിജിറ്റല്‍ ബാങ്കിംഗിനുമുണ്ട്. പക്ഷേ, അനുദിനം വിപുലമാകുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമാകുന്നുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്നും രക്ഷ നേടാം.
മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന്‍
ഓണ്‍ലാന്‍ ബാങ്കിംഗ് ഇടപാടുകള്‍ ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കുന്നതിന് അത്യാവശ്യം വേണ്ടച ഒന്നാണ് മള്‍ട്ടിപ്പിള്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍. കോഡുകള്‍, ബയോമെട്രിക് മാര്‍ഗങ്ങള്‍ എന്നിവ ഉപയോഗിച്ച് ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നത് സുരക്ഷ ഉറപ്പാക്കും. ഇതുവഴി എന്തെങ്കിലും തരത്തിലുള്ള സുരക്ഷ വീഴ്ച്ചയുണ്ടെങ്കില്‍ അത് കണ്ടെത്താനും മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും.
ഓട്ടോമാറ്റിക് ലോഗൗട്ട്
സുരക്ഷിതമായ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ ഉറപ്പാക്കുന്നതിന് വെബ്‌സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും ഓട്ടോമാറ്റിക് ലോഗൗട്ട് ഫീച്ചര്‍ ഉപയോഗിക്കുന്നത് നിര്‍ണായകമാണ്. ഉപഭോക്താക്കളെ ലോഗിന്‍ ചെയ്ത് ദീര്‍ഘ നേരം അക്കൗണ്ടില്‍ തുടരാന്‍ അനുവദിക്കുന്നത് സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കും. കാരണം ഹാക്കര്‍മാര്‍ക്ക് അനുമതിയില്ലാതെ അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ നിഷ്‌ക്രിയ സെഷനുകള്‍ വഴി സാധിക്കും.
അതിനാല്‍, ഓട്ടോമേറ്റഡ് ലോഗൗട്ട് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത് അനധികൃത പ്രവേശനത്തിന്റെ അപകടസാധ്യത കുറയ്ക്കും. കൂടാതെ, സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതത്വം നേടുന്നതിനും ഉപഭോക്താക്കള്‍ അവരുടെ വെബ് ബ്രൗസറുകളില്‍ പാസ് വേഡുകളും രഹസ്യ വിവരങ്ങളും സൂക്ഷിക്കുന്നത് ഒഴിവാക്കണം.
എന്‍ക്രിപ്ഷനും ഡാറ്റാ പരിരക്ഷയും
ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളില്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് എന്‍ക്രിപ്ഷന്‍ അത്യന്താപേക്ഷിതമാണ്. ഉപഭോക്താവിന്റെ ഉപകരണവും ബാങ്കിംഗ് സെര്‍വറും തമ്മില്‍ കൈമാറ്റം ചെയ്യുന്ന ഏത് ഡാറ്റയുടെയും രഹസ്യാത്മകതയും സമഗ്രതയും ഉറപ്പു നല്‍കാന്‍ എന്‍ക്രിപ്ഷന്‍ ടെക്‌നിക്കുകള്‍ക്ക് സാധിക്കും.
ഉപകരണങ്ങളും സോഫ്റ്റ് വെയറും പതിവായി അപ് ഡേറ്റ് ചെയ്യുക
ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇടയ്ക്കിടെ സോഫ്റ്റ് വേര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വളരെ പ്രാധാന്യമുണ്ട്. ഡെവലപ്പര്‍മാരില്‍ നിന്ന് അപ് ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ സിസ്റ്റത്തില്‍ നിന്നും വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനങ്ങളുടെ വിശ്വാസ്യതയും സമഗ്രതയും നിലനിര്‍ത്തുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഇടപാട് അന്തരീക്ഷം ഉറപ്പുനല്‍കുന്നതിനും ഇത് സഹായിക്കും.
തുടര്‍ച്ചയായ നിരീക്ഷണം
സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനും ഉചിതമായ നടപടിയെടുക്കുന്നതിനും ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണം. നൂതന നിരീക്ഷണ സാങ്കേതികവിദ്യകള്‍, ഇന്റലിജന്‍സ് ഫീഡുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എംഎല്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
സിസ്റ്റം ലോഗുകളും നെറ്റ് വര്‍ക്ക് ട്രാഫിക് പാറ്റേണുകളും വിശകലനം ചെയ്യുന്നതിലൂടെ സംശയാസ്പദമായ പെരുമാറ്റം അനായാസമായി വിലയിരുത്താനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാനും കഴിയും. കൂടാതെ, പതിവ് സുരക്ഷാ ഓഡിറ്റുകളും വിലയിരുത്തലുകളും ഓണ്‍ലൈന്‍ ബാങ്കിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തും.
ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ശക്തമായ ഗുണനിലവാര നടപടിക്രമങ്ങള്‍ അത്യാവശ്യമാണ്. മള്‍ട്ടിപ്പിള്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍, ഓട്ടോമേറ്റഡ് ലോഗൗട്ടുകള്‍, എന്‍ക്രിപ്ഷന്‍, പതിവ് സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍, തുടര്‍ച്ചയായ നിരീക്ഷണം എന്നിവ നടപ്പാക്കുന്നതിലൂടെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് സൈബര്‍ ഭീഷണികള്‍ കുറയ്ക്കാനും ഉപഭോക്തൃ ഡാറ്റ സംരക്ഷിക്കാനും കഴിയും.