image

20 Jan 2025 10:01 AM GMT

Banking

ലോണ്‍ അടക്കുന്നവരാണോ? എങ്കില്‍ ഒരു പണി വന്നിട്ടുണ്ട്, സൗത്ത് ഇന്ത്യൻ ബാങ്ക് പലിശ നിരക്ക് ഉയർത്തി

MyFin Desk

south indian bank hikes base interest rate, effective from today
X

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിൽ (എംസിഎൽആർ/MCLR) മാറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ഒരു മാസ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 0.05% കൂട്ടുകയാണ് ചെയ്തത്. പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. അതായത് സ്വർണപ്പണയം, ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിലെ എംസിഎൽആർ ബാധകമായ വായ്പകളുടെ തിരിച്ചടവ് തുകയിൽ‌ (ഇഎംഐ) മാറ്റം വരും. ഇതിനുമുമ്പ് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംസിഎൽആറിൽ‌ മാറ്റംവരുത്തിയത്.

പുതിയ പലിശ നിരക്ക്

ഒരു ദിവസം– 8%

ഒരു മാസം– 8.65%

3 മാസം– 9.95%

6 മാസം– 8.85

1 വർഷം– 10.10 %