image

18 Jan 2024 12:42 PM GMT

Banking

എടി1 ബോണ്ടുകൾ വഴി 5,000 കോടി സമാഹരിച്ച് എസ്ബിഐ

MyFin Desk

5,000 crore raised by SBI through AT1 bonds
X

Summary

  • കോൾ ഓപ്ഷനുള്ള പെർപെച്വൽ ബോണ്ടിന് 8.34 ശതമാനമാണ് കൂപ്പൺ വില.
  • ബോണ്ടുകൾക്ക് ഡബിൾ എപ്ലസ് റേറ്റിങ്ങ് ഉണ്ട്.
  • പ്രതിവർഷം നൽകേണ്ട 8.34 ശതമാനം കൂപ്പൺ നിരക്കിൽ 5,000 കോടി രൂപയുടെ ബിഡ്ഡുകൾ സ്വീകരിക്കാൻ ബാങ്ക്


രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വർഷം രണ്ടാം ബേസൽ III അഡീഷണൽ ടയർ 1 (AT1) ബോണ്ട് വിൽപ്പനയിലൂടെ 5,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് ഒരു പ്രസ്താവനയിൽ പറഞ്ഞു.

10 വർഷത്തിനും അതിനുശേഷമുള്ള എല്ലാ വാർഷികത്തിനും ശേഷം കോൾ ഓപ്ഷനുള്ള പെർപെച്വൽ ബോണ്ടിന് 8.34 ശതമാനം കൂപ്പൺ വിലയാണെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. അടിസ്ഥാന ഇഷ്യൂ വലുപ്പമായ 2,000 കോടി രൂപയ്‌ക്കെതിരെ 5,294 കോടി രൂപയുടെ 108 ബിഡ്‌ഡുകളുള്ള നിക്ഷേപകരുടെ ശ്രേണിയിൽ നിന്ന് 2.65 മടങ്ങ് ഓവർ സബ്‌സ്‌ക്രിപ്‌ഷനോടെ ഇഷ്യൂവിന് മികച്ച പ്രതികരണം ലഭിച്ചെന്നും, പ്രധാന നിക്ഷേപകരിൽ മ്യൂച്വൽ ഫണ്ടുകൾ, പ്രൊവിഡന്റ്, പെൻഷൻ ഫണ്ടുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നതായും പ്രസ്താവനയിൽ പറയുന്നു.

കർശനമായ വിലയും വൈവിധ്യമാർന്ന നിക്ഷേപക അടിത്തറയും നിക്ഷേപകർക്ക് ബാങ്കിലുള്ള വിശ്വാസത്തെ കാണിക്കുന്നുവെന്ന് ചെയർമാൻ ദിനേശ് ഖര പറഞ്ഞു. ഉയർന്ന പ്രതികരണം കണക്കിലെടുത്ത്കൊണ്ട്, പ്രതിവർഷം നൽകേണ്ട 8.34 ശതമാനം കൂപ്പൺ നിരക്കിൽ 5,000 കോടി രൂപയുടെ ബിഡ്ഡുകൾ സ്വീകരിക്കാൻ ബാങ്ക് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.

ബോണ്ടുകൾക്ക് ഡബിൾ എപ്ലസ് റേറ്റിങ്ങ് ഉണ്ട്. ദീർഘകാല നോൺ-ഇക്വിറ്റി റെഗുലേറ്ററി ക്യാപിറ്റൽ വൈവിധ്യവത്കരിക്കാനും സമാഹരിക്കാനും ബാങ്കിന് കഴിഞ്ഞതിനാൽ ഇഷ്യുവിന് പ്രാധാന്യമുണ്ട്.

കമ്പനിയുടെ ഓഹരി ഇന്നത്തെ വ്യാപാരത്തിൽ എൻ എസ് ഇ-യിൽ 0.37 ശതമാനം ഉയർന്ന് 628 30 നാണ് അവസാനിച്ചത്.