image

20 May 2024 7:11 AM GMT

Banking

എസ്ബിഐയുടെ പുതിയ ചെയര്‍മാനെ നാളെ പ്രഖ്യാപിക്കും

MyFin Desk

who after dinesh khara, sbi is considering them for the post of chairman
X

Summary

  • നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ 2023 ഒക്ടോബറില്‍ വിരമിക്കാനിരുന്നതാണ്. പക്ഷേ, കാലാവധി ഈ വര്‍ഷം ഓഗസ്റ്റിലേക്ക് നീട്ടി കൊടുക്കുകയായിരുന്നു
  • മൂന്നു പേരെയാണു ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്
  • 2020 ഒക്ടോബര്‍ 7 നാണ് 63 കാരനായ ഖാരെ എസ്ബിഐയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ചെയര്‍മാനെ നാളെ പ്രഖ്യാപിക്കും. നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28-ന് വിരമിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി മേയ് 21 ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ (എഫ്എസ്‌ഐബി) അഭിമുഖം നടത്തും. അന്ന് തന്നെ അഭിമുഖത്തിന്റെ ഫലവും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു പേരെയാണു ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടേഴ്‌സാണ്.

സി.എസ്. സേഠി, അശ്വിനി കുമാര്‍ തിവാരി, വിനയ് എം. ടോണ്‍സെ എന്നിവരാണ് ഈ 3 പേര്‍. ഇവരില്‍ സേഠിയാണ് സീനിയര്‍. 36 വര്‍ഷമായി ഇദ്ദേഹം എസ്ബിഐയില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. സീനിയോരിറ്റി കുറവ് തിവാരിക്കുമാണ്.

നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ 2023 ഒക്ടോബറില്‍ വിരമിക്കാനിരുന്നതാണ്. പക്ഷേ, കാലാവധി ഈ വര്‍ഷം ഓഗസ്റ്റിലേക്ക് നീട്ടി കൊടുക്കുകയായിരുന്നു.

2020 ഒക്ടോബര്‍ 7 നാണ് 63 കാരനായ ഖാരെ എസ്ബിഐയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.