7 Feb 2024 11:03 AM GMT
Summary
- റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി
- എട്ട് ഇന്ത്യന്‍ കമ്പനികളാണ് 6 ലക്ഷം കോടിക്കു മുകളില്‍ വിപണി മൂല്യം കൈവരിച്ച സ്ഥാപനങ്ങള്‍
- എസ്ബിഐ ഓഹരികള്‍ ഇന്നത്തെ ഇന്‍ട്രാ ഡേ സെഷനില്‍ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 675 രൂപയിലെത്തി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഓഹരികള്‍ ഇന്നത്തെ ഇന്‍ട്രാ ഡേ സെഷനില്‍ 3.80 ശതമാനത്തോളം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 675 രൂപയിലെത്തി.
ഇത് ബാങ്കിന്റെ വിപണി മൂല്യം 6 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്താന്‍ സഹായിക്കുകയും ചെയ്തു. എല്‍ഐസിക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനം കൂടിയാണ് എസ്ബിഐ.
ബിഎസ്ഇ ഡാറ്റ പ്രകാരം, എട്ട് ഇന്ത്യന്‍ കമ്പനികളാണ് 6 ലക്ഷം കോടിക്കു മുകളില്‍ വിപണി മൂല്യം കൈവരിച്ച സ്ഥാപനങ്ങളെന്നാണ്.
ഇതില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി. 19.32 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ മൂല്യം.
ടിസിഎസ് (15.12 ലക്ഷം കോടി), എച്ച്ഡിഎഫ്‌സി ബാങ്ക് (10.96 ലക്ഷം കോടി) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.