image

8 Feb 2024 6:58 AM GMT

Banking

യെസ് ബാങ്കിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എസ്ബിഐ

MyFin Desk

Yes Bank net profit up 350 percent
X

Summary

  • ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുമെന്നു സൂചന
  • യെസ് ബാങ്കില്‍ 7000 കോടി രൂപ വരെ വരുന്ന എസ്ബിഐയുടെ ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിക്കുന്നത്
  • മാര്‍ച്ച് 31 നകം വില്‍പ്പന നടക്കുമെന്നും സൂചനയുണ്ട്


യെസ് ബാങ്കിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എസ്ബിഐ.

ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുമെന്നു സൂചന

യെസ് ബാങ്കില്‍ 7000 കോടി രൂപ വരെ വരുന്ന എസ്ബിഐയുടെ ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം എസ്ബിഐ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ എടുക്കുമെന്നും മാര്‍ച്ച് 31 നകം വില്‍പ്പന നടക്കുമെന്നും സൂചനയുണ്ട്.

2023 ഡിസംബര്‍ 31 വരെയുള്ള കണക്ക്പ്രകാരം യെസ് ബാങ്കില്‍ എസ്ബിഐക്ക് എഴുന്നൂറ്റി അന്‍പത്തി ഒന്ന് കോടി, അറുപത്തിയാറ് ലക്ഷം, അറുപത്തി ആറായിരം (7,51,66,66,000) ഓഹരികള്‍ അഥവാ 26.13 ശതമാനം ഓഹരികള്‍ സ്വന്തമായി ഉണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്കിന് ഈയടുത്ത കാലത്ത് യെസ് ബാങ്കിലുള്ള ഓഹരി പങ്കാളിത്തം 9.5 ശതമാനമായി വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ 3 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ് ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കും യെസ് ബാങ്കില്‍ ഓഹരി പങ്കാളിത്തമുണ്ട്.

ഇന്ന് രാവിലെ 11.ന് ബിഎസ്ഇയില്‍ യെസ് ബാങ്ക് ഓഹരികള്‍ 0.30 ശതമാനം ഇടിഞ്ഞ് 29.74 രൂപയിലാണ് വ്യാപാരം ചെയ്തത്.