6 Feb 2024 7:19 AM GMT
Summary
- 30 ഘട്ടങ്ങളിലായി 16,518 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്തു
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ ആകെ മൂല്യം 16,518 കോടി രൂപ
- ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുമ്പോള്‍ വാങ്ങുന്നയാളില്‍ നിന്ന് ജിഎസ്ടിയോ മറ്റ് നികുതികളോ/സെസോ ഈടാക്കില്ല
ഡല്‍ഹി: 2018-ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ 30 ഘട്ടങ്ങളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 16,518 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്തതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു.
നികുതി അടച്ച പണം ശരിയായ ബാങ്കിംഗ് മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയ ഫണ്ടിംഗ് സംവിധാനത്തിലേക്ക് വരുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ ലക്ഷ്യമെന്ന് പങ്കജ് ചൗധരി പറഞ്ഞു.
എസ്‌ബിഐ-യില്‍ നിന്ന് വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ ആകെ മൂല്യം (ഘട്ടം-1 മുതല്‍ ഘട്ടം-XXX വരെ) ഏകദേശം 16,518 കോടി രൂപയാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുമ്പോള്‍ വാങ്ങുന്നയാളില്‍ നിന്ന് ജിഎസ്ടിയോ മറ്റ് നികുതികളോ/സെസോ ഈടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം ഘട്ടം മുതല്‍ XXV ഘട്ടം വരെയുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനും വീണ്ടെടുക്കുന്നതിനുമായി ഇന്ത്യാ ഗവണ്‍മെന്റ് എസ്ബിഐക്ക് നല്‍കിയ കമ്മീഷന്‍ ഏകദേശം 8.57 കോടി രൂപയാണെന്നും സെക്യൂരിറ്റി പ്രിന്റിംഗ് & മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് സര്‍ക്കാര്‍ നല്‍കിയ തുക 8.57 കോടി രൂപയാണെന്നും ചൗധരി അറിയിച്ചു.
സെബി-സഹാറ റീഫണ്ട് അക്കൗണ്ട്
മറ്റൊരു പ്രസ്താവനയിൽ, 5,000 കോടി രൂപയുടെ 'സെബി-സഹാറ റീഫണ്ട് അക്കൗണ്ട്' സംബന്ധിച്ച്, സഹാറ ഗ്രൂപ്പിന്റെ നാല് മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ യഥാര്‍ത്ഥ നിക്ഷേപകര്‍ റീഫണ്ടിനായുള്ള ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിനായി 2023 ജൂലൈ 18 ന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ലഖ്നൗ, സഹറൈന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് ഭോപ്പാല്‍, ഹമാര ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കൊല്‍ക്കത്ത, സ്റ്റാര്‍സ് മള്‍ട്ടിപര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഹൈദരാബാദ് എന്നിവയാണ് നാല് മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍.സുഭാഷ് റെഡ്ഡിയുടെ മേല്‍നോട്ടത്തിലാണ് പണം നല്‍കുന്നതിനുള്ള മുഴുവന്‍ നടപടികളും നടക്കുന്നതെന്നും അദ്ദേഹം പ്രത്യേക മറുപടിയില്‍ പറഞ്ഞു.
നിലവില്‍, ആധാര്‍-സീഡഡ് ബാങ്ക് അക്കൗണ്ട് വഴിയുള്ള വെരിഫൈഡ് ക്ലെയിമുകള്‍ക്കെതിരെ സഹാറ ഗ്രൂപ്പ് ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ഓരോ യഥാര്‍ത്ഥ നിക്ഷേപകര്‍ക്കും 10,000 രൂപ വരെ മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
'CRCSസഹാറ റീഫണ്ട് പോര്‍ട്ടലില്‍' മൊത്തം 1.21 കോടി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഹാറ ഗ്രൂപ്പ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ 2,77,607 നിക്ഷേപകര്‍ക്ക് 2024 ജനുവരി 31 വരെ 258.47 കോടി രൂപ അനുവദിച്ചു.
ഭക്ഷ്യേതര വായ്‌പ
2023-24 കാലയളവിൽ (2024 ജനുവരി വരെ) എട്ട് ഫൈൻ-ട്യൂണിംഗ് വേരിയബിൾ റേറ്റ് റിപ്പോ (VRR) പ്രവർത്തനങ്ങളിലൂടെ 8 ലക്ഷം കോടി രൂപയും മൂന്ന് വേരിയബിൾ റേറ്റ് റിപ്പോ പ്രധാന പ്രവർത്തനങ്ങളിലൂടെ 4.7 ലക്ഷം കോടി രൂപയും എത്തിച്ചു ആർ ബി ഐ ബാങ്കിംഗ് സംവിധാനത്തിൽ പണലഭ്യത ഉറപ്പുവരുത്തിയതായി മന്ത്രി പറഞ്ഞു.
അതുമൂലം 2023 ഏപ്രിൽ-നവംബർ മാസങ്ങളിൽ ഭക്ഷ്യേതര വായ്‌പയിൽ 18.6 ശതമാനം വർധനവുണ്ടായി, ചൗധരി അറിയിച്ചു,